0%

Chapter Title : ബെന്നിയുടെ പടയോട്ടം - 13 (നിമ്മി)

Author : Master Read All Parts 2.4K

അല്ല. അവരെ അറിഞ്ഞു വേണം നമ്മള്‍ ഇടപെടാന്‍..”

നിമ്മിയുടെ കടി മനസ്സില്‍ ഓര്‍ത്ത് ബെന്നി പറഞ്ഞു.

“പത്തൊമ്പത് വയസായ പെണ്ണാ..കാര്യവിവരം വേണ്ടേ..കെട്ടിക്കാറായി..ഇവള്‍ വേറൊരു വീട്ടില്‍ ചെന്നു എങ്ങനെ ജീവിക്കും”

സൂസമ്മ ആശങ്കയോടെ പറഞ്ഞു.

“ചേച്ചി പേടിക്കാതെ..ഒക്കെ നമുക്ക് ശരിയാക്കാം. ഞാന്‍ അവരോടു ഒന്ന് സംസാരിക്കട്ടെ.. പറ്റിയാല്‍ പിന്നെ ഇരുവരെയും അങ്ങോട്ടും കൊണ്ടുപോകാം..”

“എല്ലാം ഞാന്‍ ബെന്നിയെ ഏല്‍പ്പിക്കുവാ..എനിക്ക് ഇതിനെ ഒന്നും നന്നാക്കാന്‍ പറ്റത്തില്ല”

“ഹായ് അങ്കിള്‍”

നിബിന്‍ ബെന്നിയെ കണ്ടു ഇറങ്ങി വന്നു. അവന് നിമ്മിയെക്കാള്‍ നാല് വയസ് ഇളപ്പമാണ്. ചെറുപ്പം മുതല്‍ ബുദ്ധിവളര്‍ച്ച ഇല്ല. എല്ലാവരെയും അറിയാം. പക്ഷെ കുട്ടികളുടെ സ്വഭാവമാണ്. എന്നാല്‍ ചികിത്സിച്ചാല്‍ അവനു മാറ്റം വരും എന്ന് ഈ അടുത്തിടെ ഒരു മനശാസ്ത്രജ്ഞന്‍ പറഞ്ഞതിന്റെ പ്രതീക്ഷയില്‍ ആണ് അവന്റെ മാതാപിതാക്കള്‍.

“ഇങ്ങു വന്നേടാ..നീ അങ്ങ് വലുതായല്ലോ”

ബെന്നി അവനെ അരികിലേക്ക് വിളിച്ചു. അവന്‍ അവന്റെ അടുത്തു വന്നിരുന്നു. ബെന്നി അവനോടു ഓരോന്നൊക്കെ ചോദിച്ചു.

“ഞാന്‍ ചായ എടുക്കാം ബെന്നി..”

സൂസമ്മ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.

“ദാ.. ഇതെന്റെ കാറിന്റെ താക്കോല്‍ ആണ്. ചെന്നു ഈ ബട്ടന്‍ അമര്‍ത്തി അത് തുറന്നിട്ട്‌ പിന്നിലെ സീറ്റില്‍ ഒരു ബാഗ് ഉണ്ട്. അതെടുത്ത് മമ്മി കാണാതെ മുകളില്‍ കൊണ്ട് വയ്ക്ക്”

ബെന്നി നിബിന് താക്കോല്‍ നല്‍കിക്കൊണ്ട് പറഞ്ഞു. അവന്‍ അതേപോലെ ചെയ്യുമോ എന്നറിയുകയായിരുന്നു അവന്റെ ലക്‌ഷ്യം. ബെന്നിയെ അത്ഭുതപ്പെടുത്തി അവന്‍ കൃത്യമായി അത് ചെയ്തു. രാത്രി സേവിക്കാന്‍ ബെന്നി കൊണ്ടുവന്ന മദ്യമായിരുന്നു അതിന്റെ ഉള്ളില്‍.

ബാഗ് മുകളില്‍ വച്ചിട്ട് അവന്‍ വന്നപ്പോള്‍ ഒപ്പം നിമ്മിയും ഉണ്ടായിരുന്നു.

💬 Comments

View all comments