0%

Chapter Title : ബെന്നിയുടെ പടയോട്ടം - 8 (ഡോണയും പൂജയും)

Author : Master Read All Parts 1.1K

ചെറുപ്പമായി...” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ലിഫ്റ്റ്‌ മൂന്നാം ഫ്ലോറില്‍ എത്തി നിന്നു.

“വാ അങ്കിളേ..മമ്മി രാവിലെ മുതല്‍ കാത്തിരിക്കുകയാണ്..” ലിഫ്റ്റില്‍ നിന്നും ഇറങ്ങിക്കൊണ്ട് ഡോണ പറഞ്ഞു.

“നീ എവിടെ വായില്‍ നോക്കാന്‍ പോയതാ?”

“ഒറ്റ ഇടി ഞാന്‍ തരും..ദേ കണ്ടില്ലേ ടെന്നീസ് റാക്കറ്റ്.. കളിക്കാന്‍ പോയതാ”

“അവളൊരു സാനിയ മിര്‍സ..പോടീ”

“ഹും..എനിക്കെന്താ അവളെക്കാള്‍ ഗ്ലാമര്‍ ഇല്ലേ?”

“ഉം ഉം..”

പെണ്ണ് ആള്‍ രൂപത്തില്‍ മാത്രമല്ല സ്വഭാവത്തിലും വളരെ മാറി എന്ന് ബെന്നി മനസിലാക്കി. പെങ്ങളുടെ വീട്ടിലേക്ക് മനസില്ലാമനസ്സോടെയാണ് അവന്‍ വന്നതെങ്കിലും ഡോണയെ കണ്ടതോടെ അത് മാറി എന്ന് മാത്രമല്ല, തന്റെ യൌവ്വനം തിരികെ കിട്ടിയത്പോലെ അവനു തോന്നി.

“എടാ ബെന്നീ..നിനക്കെന്താടാ പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുകയാണോ”

കതക് തുറന്നു ബെന്നിയെ കണ്ട ലീല വര്‍ദ്ധിച്ച സന്തോഷത്തോടെ ചോദിച്ചു. ബെന്നിയെക്കാള്‍ ഇളയതാണ് എങ്കിലും അവര്‍ തമ്മില്‍ എടാ പോടാ ബന്ധമായിരുന്നു ചെറുപ്പം മുതല്‍ തന്നെ. പക്ഷെ പെങ്ങള്‍ക്ക് തടി കൂടി പ്രായം വല്ലാതെ കൂടിയത് പോലെ ബെന്നിക്ക് തോന്നി. അവളുടെ ഒപ്പം ഡാനും ഉണ്ടായിരുന്നു.

“എത്ര നാളായി നിന്നെ കണ്ടിട്ട്..” ഉള്ളിലേക്ക് കയറി ബെന്നി പറഞ്ഞു.

“ഇവളെ എവിടെ വച്ചു കണ്ടു?” ബെന്നിയുടെ കൂടെ ഉള്ളില്‍ കയറിയ ഡോണയെ നോക്കി ലീല ചോദിച്ചു.

“അതൊക്കെ സീക്രട്ട് ആണ്..അല്ലെ അങ്കിള്‍” ഡോണ റാക്കറ്റ് ഭിത്തിയില്‍ തൂക്കുന്നതിനിടെ പറഞ്ഞു.

“എടാ കുട്ടാ നീ അങ്കിളിനെ ഓര്‍ക്കുന്നുണ്ടോ?” ബെന്നി ഡാനിനെ അരികിലേക്ക് വിളിച്ചു ചോദിച്ചു. അവന്‍ ഇല്ലെന്നു തലയാട്ടി.

“നിന്റെ ചേച്ചി പക്ഷെ ഒറ്റ നോട്ടത്തില്‍ തന്നെ എന്നെ തിരിച്ചറിഞ്ഞു..”

ഡോണ അഭിമാനത്തോടെ

💬 Comments

View all comments