0%

Chapter Title : ഭാഗ്യദേവത 1

Author : Freddy Nicholas Read All Parts 577

ഇഴഞ്ഞു നീങ്ങികൊണ്ടാണ് ഒരുങ്ങുന്നത്. അതും കേട്ട് ഞാൻ മിണ്ടീല്ല.... അതുകണ്ട് അമ്മ പറഞ്ഞു. ഇത്ര ലേറ്റ് ആയിട്ട് പോയാൽ അവരെന്തു വിചാരിക്കും മോനെ.....? അമ്മയുടെ ന്യായം.. ഇത് കേട്ട് അൽപ്പം കോപത്തോടെ ഞാൻ പറഞ്ഞു. എന്തും വിചാരിച്ചോട്ടെ... എനിക്കത് വിഷയമല്ല... അതിനിപ്പോ, "ഞാൻ" പോകുന്നത് തന്നെ വല്യ പുണ്യമാണെന്ന് വിചാരിച്ചാ മതി. പിന്നെ അമ്മ ഒന്നും മിണ്ടിയില്ല... പാവം... മക്കളോടായാലും ദേഷ്യപെട്ടൊരു വാക്ക് പോലും പറയില്ല... ആരോടും. എയ്... അതുൽ നീയൊന്നു മിണ്ടാതിരുന്നേ... നീ എന്തിനാ അമ്മയോട് ചൂടാവുന്നെ... ? വരുന്നെങ്കിൽ പെട്ടെന്നിറങ്ങ്. പറ്റില്ലങ്കിൽ വാതുറന്ന് പറ... ഞാൻ തനിച്ച് നാളെ കാലത്ത് അവിടെ വരെ പോയിട്ട് ഗിഫ്റ്റ് കൊണ്ട് പോയി കൊടുത്തോളം... നിന്നെ ആരും ശല്ല്യം ചെയ്യില്ല... അവൾ ശാസന രൂപത്തിൽ പറഞ്ഞു. ടൂ വീലർ എടുത്തിട്ട് പോകാമെന്നു വച്ചാൽ അത് പാതി വഴിക്ക് വച്ചിട്ട്, ആ കുന്നും മലയും മൊത്തം കയറി ഇറങ്ങണം, പിന്നെ ബാക്കി നടക്കണം... മഴയും കൂടി കിട്ടിയാൽ പിന്നെ ഭേഷായി. തുലാം മാസമാണ് ഞാൻ പറഞ്ഞു... വേഗം വാ... ! അമ്മേ... ഞങ്ങളിറങ്ങുവാ....!! മുറ്റത്തെ ലൈറ്റിട്ട് വച്ചേക്കുട്ടോ... ! ഞങ്ങള് ചിലപ്പോൾ ലേറ്റായേക്കും അമ്മ കിടന്നോളൂ.... കാത്തിരിക്കയൊന്നും വേണ്ട ട്ടോ... ! ചേച്ചി പറഞ്ഞു. അധികം നേരം കളയണ്ട... കഴിവതും നേരത്തെ തിരിച്ചു പോന്നോളൂ... ! കുട സൂക്ഷിച്ചോളൂ മക്കളെ... അമ്മ പറഞ്ഞു. പുറത്തോട്ടിറങ്ങിയപ്പോൾ അധികം താമസിയാതെ ഒരു ജീപ്പ് കിട്ടി. അവിടെ എത്തിയപ്പോൾ തന്നെ സമയം 7 മണി ആയി. പിന്നെ പെട്ടെന്നൊന്നും തിരികെ വരാൻ പറ്റീല്ല... കാരണം കുറെ ഏറെ പരിചയക്കാരും നാട്ടുകാരും... കുടുംബക്കാരും ബന്ധുക്കളും... നാട്ടു വിശേഷം വീട്ടുവിശേഷം എന്നല്ല വീട്ടിലെ പശുതൊഴുത്തിലെ കാര്യങ്ങൾ വരെ അന്വേഷിച്ചു മാത്രമേ ഞങ്ങളെ വിട്ടുള്ളു... ഒക്കെ ചോദിച്ചും പറഞ്ഞും നേരം പോയതറിഞ്ഞില്ല... ഒൻപതു മണിയോടെ ഇറങ്ങി പുറപ്പെട്ടു. വരാൻ നേരം ഒരു ജീപ്പെങ്കിലും കിട്ടിയത് കൊണ്ട് പെട്ടെന്ന് തന്നെ ഇവിടെ എത്തി... ഇനി തിരികെ പോകുന്ന കാര്യമാണ് കഷ്ട്ടം....

ആ വയൽ കരയിലൂടെ ഇത്തിരി നടക്കാനുണ്ട്. ആ കുന്ന് ഒഴിവായി കിട്ടും ... അത് ഇത്തിരി ഷോട്ട് കട്ടാണ്. ആ ഇരുട്ടിൽ കൂടി നടന്ന് തുടങ്ങിയപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും കൂടി... നമ്മളെ രണ്ടിനെയും ഇങ്ങോട്ട് അയച്ചവരെ കടിച്ചു തിന്നാനുള്ള ദേഷ്യം തോന്നി. നടരാജ് സർവീസ് തന്നെ ശരണം... വേഗം നടന്നാൽ പെട്ടെന്ന്

💬 Comments

View all comments