Chapter Title : ഭാഗ്യദേവത 11
നിർണ്ണായകമായ നിമിഷങ്ങളിൽ കുറച്ചു നേരം എല്ലാം മറന്ന് സ്വയം ഞാൻ വെറും മൂന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചു കുട്ടിയായി തീർന്നു.... ആ സന്തോഷം കൊണ്ട് എന്റെ മനസ്സ് തുള്ളിച്ചാടി.....
ഹാവൂ ... "എന്റെ ഭഗവതീ".. "എന്റെ ദേവീ" "എന്റെ പ്രാർത്ഥന നീ കേട്ടൂലോ...ദേവീ..... ഇക്യത് മതി... ന്റെ കുട്ടിക്ക് നല്ലത് മാത്രേ വരൂ.... സമാധാനായി"...... ചേച്ചിയുടെ മുഖം സന്തോഷം കൊണ്ട് താമര പോലെ വിടർന്നു തുടുത്തു... കണ്ണുകൾ... നിറഞ്ഞു. പെട്ടെന്നവൾ മുഖം തിരിച്ചു, ഒളിപ്പിച്ചു. ആരും കാണാതേ ആ സന്തോഷാശ്രുക്കൾ അവൾ തുടച്ചു കളഞ്ഞു ... കാരണം എനിക്ക് ഒരു നല്ല ഉയർന്ന ഉദ്യോഗം കിട്ടണമെന്നും... ഞാൻ ഒരു നല്ല നിലയിൽ എത്തി കാണണമെന്നും ഈ വീട്ടിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും പ്രാർത്ഥിച്ചതുമൊക്കെ അവളാണ്..... അന്നും ഇന്നും... എന്നെ നിസ്വാർഥം സ്നേഹിച്ചതും.... പക്ഷെ അതറിയാൻ ഞാൻ വൈകിപ്പോയി.... അമ്മേ, ചേച്ചി നാളെ വൈകീട്ട് എനിക്ക് ഹൈദരാബാദ് ലേക്ക് പോകണം. ചില ഒഫീഷ്യൽ കാര്യങ്ങൾക്കായിട്ട്..... കമ്പനി ഫ്ലൈറ്റ് ടിക്കറ്റ് കൂടി അയച്ചിട്ടുണ്ട്. അത് കഴിഞ്ഞു നാലഞ്ച് ദിവസം കഴിഞ്ഞേ ഞാൻ തിരിച്ചുവരു..... കൂട്ടുകാർക്കും മറ്റും ഫോൺ ചെയ്തു വിവരം പറഞ്ഞു...
പിന്നെ അമ്മയുടെ സാരിതുമ്പ് പിടിച്ചു, സ്വകാര്യം മൂളി..... ഇന്ന് വൈകീട്ട് തന്നെ സുഹൃത്തുക്കൾക്ക് പാർട്ടി വേണമെന്നാ അവര്...... പറയുന്നേ... അമ്മേ... ഞാനിന്ന് രാത്രി എന്റെ കൂട്ടുകാരുടെ അടുത്തേക്ക് പൊയ്ക്കോട്ടേ... ? അങ്ങോട്ട് പോയാൽ, അവരെന്നെ ഇപ്പോഴൊന്നും വിടില്ല, അതുകൊണ്ട് ഞാൻ നാളെ കാലത്തേ തിരിച്ചു വരൂ..... സമയം വളരെ കുറവാണ് അമ്മേ പ്ലീസ്.... അമ്മേ അമ്മേ പ്ലീസ്....... ഞാൻ പൊയ്ക്കോട്ടേ... ? ഞാൻ ചോദിച്ചു. കാര്യമൊക്കെ കൊള്ളാം... പോയിട്ട് വാ...... പിന്നെ എന്റെ അടുത്തു വന്ന് സ്വകാര്യം പറഞ്ഞ്... ദാ... മോനെ ഒന്നും ഓവറാവരുത് കേട്ടോ... ഓർമയിരിക്കട്ടെ.....! ഇല്ലമ്മേ... എനിക്കറിയാം....!! എനിക്ക് നാളെ പോകാനുള്ളതല്ലേ... ? അനുവാദം തന്നാമാത്രം മതി... നാളെ കാലത്ത് 8 മണിക്ക് മുൻപ് ഞാൻ ഇവിടെ എത്തിയിരിക്കും. തീർച്ച....!! അമ്മേ... അമ്മേ... ഒരു കാര്യം കൂടി... ചേച്ചിയോട് ഞാൻ തിരിച്ചു വന്നതിനു ശേഷം പോയാമതിന്ന് പറയമ്മേ.... പ്ലീസ്... പ്ലീസ്.... ഞാൻ പറഞ്ഞു. ഞാൻ അമ്മയോട് സ്വകാര്യ പറയുമ്പോഴും ചേച്ചി ആ അടുപ്പിനടുത്തു നിന്ന് നെയ്യപ്പം ചുടുന്ന തിരക്കിലായിരുന്നു. Ok.... അമ്മ പറഞ്ഞാൽ ചേച്ചി നിക്ക്യും .... ഞാൻ പറഞ്ഞു. നോക്കാം മക്കളെ........ ചോദിച്ചു നോക്കാം അത്രയല്ലേ അമ്മയ്ക്ക്
💬 Comments
View all comments