0%

Chapter Title : ഭാഗ്യദേവത 13

Author : Freddy Nicholas Read All Parts 277

പറഞ്ഞത്... കാരണം കണക്കിലുമധികം അവധികൾ ഞാൻ ഇപ്പോൾ തന്നെ പല തവണകളായി എടുത്തു കഴിഞ്ഞു, അതൂ.... ഈ ജോലി നഷ്ടപ്പെട്ടാൽ ഇവിടെത്തെ കാര്യങ്ങൾ മൊത്തം പരുങ്ങലിലാവും.... !

"അതിന് നീ എന്തിനാ മോളെ ടെൻഷനടിക്കുന്നെ"..... ? ഞാനില്ലേ.. ? അതൂ... നീ പോയി, ജോലിയിൽ ഒന്ന് പച്ചപിടിക്കുന്നത് വരെയെങ്കിലും നമ്മുക്ക് പിടിച്ച് നിൽക്കേണ്ട.... ? നിന്നിലാശ്രയിക്കുന്ന കുടുംബമാണിത്.... !! ഇപ്പോഴത്തെ അവസ്ഥയിൽ നാം നമ്മെ തന്നെ മറന്നു ഒന്നും ചെയ്തുകൂടാ അതൂട്ടാ........ !!

എല്ലാം മാസവും ഞാനും ഒരു കൃത്യമായ തുക അമ്മയുടെ പേർക്ക് അയക്കാറുള്ളത് കൊണ്ടാണ് ഇവിടെത്തെ കാര്യങ്ങൾ ഭംഗിയായി നീങ്ങുന്നത്.... !! ആ തുകയ്ക്ക് ഞാനിട്ട പേര് "മനു എനിക്ക് തരുന്ന പോക്കറ്റ്മണി" എന്നാണ്.... അത് അച്ഛനറിയേണ്ട എന്ന് പോലും പറഞ്ഞിട്ടാണ് ഞാൻ കൊടുക്കാറ്...... എല്ലാവർക്കും വാരി കൊടുത്തുമാത്രം ശീലമുള്ള അഭിമാനിയായ നമ്മുടെ അച്ഛന് അത് ഈ അവസ്ഥയിൽ അത് ഒരുപാട് വേദനിപ്പിക്കും...

ഇതൊന്നും അമ്മ നിന്നെ അറിയിക്കാതെ ഇരിക്കുന്നത്, നീ ബുദ്ധിമുട്ടരുത്, എന്ന് കരുതി മാത്രമാണ്..... !

അത് കൊണ്ടു എന്റെ മോൻ ഇപ്പൊ അൽപ്പം... ക്ഷമീര്..... ഇപ്പൊ ഉള്ളത് കൊണ്ട് ഓണം പോലെ ആക്കാം...... എന്താ സമ്മതിച്ചോ എന്റെ പൊന്നൂട്ടൻ...... ?? സമ്മതിച്ചില്ലേലും രേഷ്മ പോകും ഭർത്താവേ...... അനുവാദം തരണം...... പ്ലീസ്. ഞാനൊന്ന് മൂളി.....

സത്യത്തിൽ അത് കേട്ട ശേഷം, അഭിമാനം കൊണ്ടും, സന്തോഷം കൊണ്ടും എന്റെ മനസ്സും കണ്ണുകളും നിറഞ്ഞു പോയി...... രേഷ്മ എന്ന വ്യക്തി യഥാർത്ഥത്തിൽ ഒരുപാട് പവർഫുൾ ആയ,... എന്റെ കുടുംബത്തിൽ,... എന്റെ ഭവനത്തിൽ വന്ന് ഭവിച്ച... "ദേവഗണത്തിൽ" പെട്ട ഒരു "സുകൃതമാണ് "..... !!! എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചിന്തകൾക്കുമതീതമായി ഉണർന്നും ഉയർന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്....

ഈ നന്മയെ ഞാൻ ഒരുകാലത്ത് കാണാതെ പോയത്‌, എനിക്ക് എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് തന്നെയാണ്......

ഒരു ഉൾ ഗദ്ഗദത്തോടെ ഞാൻ അവളെ കെട്ടിപ്പുണർന്നു....

ഏയ്.... ഹേയ്...... അതുൽ.. ഇതിൽ ഇത്ര സങ്കടപെടേണ്ടതില്ല... എന്റെ കുട്ടാ.... ഇത് രേഷ്മ എന്ന വ്യക്തി ഈ കുടുംബത്തോട് നിർബന്ധമായും ചെയ്യേണ്ട കടമയാണെന്ന് മാത്രം കരുതിയാൽ മതി..... അതിലൊന്നും രേഷ്മക്ക് ഒരു ബുദ്ധിമുട്ടുമില്ല മറിച്ചു സന്തോഷമേയുള്ളൂ... അതുൽ ഇപ്പോൾ സന്തോഷമായിട്ടിരിക്കൂ. "നമ്മുടെ ആദ്യ രാത്രി" കുളമാവരുത്.

ഇന്നോ, നാളെയോ കൊണ്ട് ലോക അവസാനിക്കാൻ പോകുന്നില്ല... നമ്മുക്ക് ഇനിയും സമയം ധാരാളമുണ്ട്.....

ഒന്ന്

💬 Comments

View all comments