Chapter Title : ഭാഗ്യദേവത 2
?? ഞാൻ പകലുറക്കമായിരുന്നല്ലോ...? എന്താ ഡ്രസ്സ് മാറാതെ ഇങ്ങനെ....? അതിന്റെ ഹാങ്ങോവർ മാറിയില്ല. അതാ...! കട്ടിലിൽ അവളുടെ തൊട്ട് അടുത്തു ഇരുന്ന് കമിഴ്ന്നു കിടക്കുന്ന അവളുടെ ചുരുൾമുടിയിൽ തടവിക്കൊണ്ട് ഞാൻ അവളെ സമാശ്വസിപ്പിച്ചു...! ചേച്ചി... നീ ഇങ്ങനെ മൂടൌട്ട് ആയാലെങ്ങനാ...? എനിക്കൊക്കെ പോയേടത്ത് സമാധാനമുണ്ടാവുമോ.. ? ഇത്തിരി ധൈര്യമൊക്കെ വേണ്ടേ...?
താനിങ്ങനെ തൊട്ടാവാടി ആയതു കൊണ്ടാർക്കാ ഗുണം... അങ്ങേര് വരുമ്പം വരട്ടെ... അതുകൊണ്ട് നീ ഇങ്ങനെ ദുഃഖിചിരുന്നിട്ട് വല്ല കാര്യമുണ്ടോ ? വിട്ട്കള... ഇതൊക്കെ സാധാരണയല്ലേ... പുള്ളി ഒരു ബിസിനസ് നടത്തുകയല്ലേ... ?ചിലപ്പോ വിചാരിച്ച സമയത്ത് വരാൻ പറ്റിന്ന് വരില്ല... ആർക്കുവേണ്ടി.... ? എനിക്കോ ? എനിക്കുത്തരമില്ല... ഉം...? എഴുന്നേൽക്ക്... ഡ്രസ്സ് മാറീട്ട് കിടന്നുറങ്ങിക്കോ... താൻ ഒന്ന് ഹാപ്പി ആവടോ... ഹാപ്പി ആയാലേ ഞാൻ പോയി ഉറങ്ങൂ... "അല്ല.. ഞാൻ ഹാപ്പിയല്ല" !!! അവൾ ശാഠ്യം പോലെ പറഞ്ഞു എന്തായിത്.. കൊച്ചു കുട്ടികളെപ്പോലെ..? ഈ ചേച്ചി ചിലപ്പോൾ ഇങ്ങനെയാ,.! എന്നേക്കാൾ ചെറിയകുട്ടി... ഇപ്പൊ വെറും നഴ്സറിയിൽ പഠിക്കുന്ന കൊച്ചാണ്..... ങാ... ഞാൻ അങ്ങനെ തന്നെയാ... അതിലാർക്കും നഷ്ട്ടമില്ലല്ലോ.? ഉണ്ടോ ? ഉണ്ടല്ലോ... ഈ എനിക്ക് തന്നെ... ഈ പൂ പോലത്തെ മുഖം കാണുമ്പം സങ്കടം വരുന്നുണ്ടല്ലോ... എന്റെ മോള് ഹാപ്പി ആവാൻ ഞാനെന്താ വേണ്ടേ...?? അവളുടെ പുറത്തുകൂടി തടവി, പിൻകഴുത്തിലും ആ ചുരുൾ മുടിയിലും കൈകൊണ്ടു ഒന്ന് മൃദ്‌വായ് തടവി. "കുറച്ചു നേരം ഇവിടെ ഇങ്ങനെ ഇരിക്കാമോ"...? ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചു. പിന്നെന്താ... !! എത്ര നേരം വേണമെങ്കിലും ഇരിക്കാം..... എന്റെ ചേച്ചിയേ ഹാപ്പി ആക്കാൻ
💬 Comments
View all comments