Chapter Title : ഭാഗ്യദേവത 2
തിരികെ തരണമെന്ന് അപേക്ഷിച്ചുകൊണ്ട് വീണ്ടും പുള്ളി ആ വീട്ടിൽ പോയി കെഞ്ചി ചോദിച്ചുവെങ്കിലും, ആ നവ്നീത് കൗർ നെ കാണികാണാൻ അനുവദിച്ചില്ല എന്ന് മാത്രമല്ല ഇങ്ങേരെ വീടിന്റെ പരിസരത്ത് പോകാൻ പോലും അവരുടെ ആളുകൾ സമ്മതിച്ചില്ല, എന്നാണറിനത്.... പിന്നെ, ഇനിയും ഈക്കാര്യം ചോദിച്ചു കൊണ്ട് അങ്ങോട്ട് പോയാൽ തന്റെ കുഞ്ഞിനെ കൂടി പിടിച്ചു വാങ്ങുമെന്നായി ഭീഷണി... അത്രയും കൂടി ആയപ്പോൾ, അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ പുള്ളിക്കാരൻ തന്റെ കുഞ്ഞിനേയും എടുത്തു രായ്ക്ക് രാമാനം സ്ഥലം വിട്ടു. എത്രയും പെട്ടെന്ന് നാട് പിടിച്ചു... ആ കാലത്ത്, ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ കല്യാണം, എന്റെ അച്ഛനമ്മമാരുടെതായിരുന്നു... തറവാട്ടിലെ, പുതുപെണ്ണായിരുന്ന, എന്റെ അമ്മയുടെ കൈകളിലാണ്, അങ്ങേര് ആ കുഞ്ഞിനെ ഏൽപ്പിച്ചത്.... കല്ല്യാണം കഴിഞ്ഞു ഒരു മാസം പോലും തികഞ്ഞിട്ടില്ലാത്ത എന്റെ അമ്മയാണ് പിന്നീട് അവളെ സ്വന്തം മകളെ പോലെ അല്ല അതിലും ഉപരിയായി വളർത്തിയത്... അതു കൊണ്ട് തന്നെ.. അമ്മക്ക് അന്നും, ഇന്നും, എന്നും അവളെ കഴിഞ്ഞേയുള്ളൂ ഞാൻ.... ഇനിയൊരു കുഞ്ഞ് വേണ്ട എന്നായിരുന്നു അമ്മയുടെ തീരുമാനം. അച്ഛന്റെ നിർബന്ധം കൊണ്ട് മാത്രം ജനിച്ചു പോയതാണ് ഞാൻ എന്നാണ് അമ്മ പലപ്പോഴും പറയറ്..... ഹും... എന്താല്ലേ... ? മ്മ്‌ടെ കാര്യം... അന്നും ഇന്നും ഇനി മുമ്പോട്ടും ഗോവിന്ദ...... എന്ന് കരുതി അമ്മയ്ക്ക് എന്നോട് തീരെ സ്നേഹമില്ല എന്നല്ല അർത്ഥം.
എന്റെ അച്ഛനെ പഠിപ്പിച്ചു താഹസിൽധാർ ആക്കിയതിന്റെ പൂർണ്ണ ക്രെഡിറ്റും പുള്ളിക്കാണ്..... പക്ഷെ, പറഞ്ഞിട്ടെന്തു കാര്യം... മുൻപേ നല്ല വെള്ളത്തിന്റ ആശാനായിരുന്ന വല്യച്ഛൻ,. തന്റെ ഭാര്യയും കൂടി നഷ്ട്ടപ്പെട്ട സങ്കടത്താൽ 24 മണിക്കൂർ "വെള്ളമടി" തന്നെ ആയിരുന്നു. കുറച്ചു കാലം രോഗ ശയ്യയിലായിരുന്നു (ലിവർ സിറോസിസ്) രോഗം മുൻകൂട്ടി അറിഞ്ഞിട്ടും പുള്ളി ആരോടും പറഞ്ഞില്ല. എല്ലാവരും അറിയുമ്പോഴേക്കും വളരെ വൈകി പോയി , ചികിൽസിക്കാൻ പുള്ളി വിസമ്മതിച്ചതിനാൽ, താമസിയാതെ മരണപ്പെട്ടു, എന്നാണറിവ്. ഒരു തരത്തിൽ അതൊരു ആത്മഹത്യ തന്നെ. ഞാൻ പുള്ളിയെ കണ്ടിട്ടില്ല. ഞാൻ ജനിക്കും മുന്നേ അങ്ങേര് തട്ടിപ്പോയി. അങ്ങിനെ, ഞങ്ങളുടെ കുടുംബത്തിൽ വന്ന്പെട്ട, ആ പഞ്ചാബി വിത്താണ് ഈ കണ്മണി... "രേഷം" അതാണ് അവളുടെ മാതാപിതാക്കൾ കൊടുത്ത യഥാർത്ഥ പേര്. മലയാളീകരിച്ച, വീട്ടിലെ വിളിപ്പേര് "രേഷ്മ" ശരിക്കും ഈ "രേഷംചേച്ചിയുടെ" അമ്മ നവനീത് കൗർ, അതീവ സുന്ദരി ആയിരുന്നെന്നാ എന്റെ അമ്മ പറഞ്ഞുകേട്ടത്. ഫോട്ടോയിൽ കണ്ട അറിവായിരിക്കാം.. അതിന്റെ 95% പകർപ്പ്
💬 Comments
View all comments