0%

Chapter Title : ഭാഗ്യദേവത 9

Author : Freddy Nicholas Read All Parts 767

ഇങ്ങോട്ട് വരുമ്പോൾ, നീ ഇവിടെ കാണില്ലന്ന് എനിക്കറിയാം .... ഒരു പക്ഷെ ഈ ജീവിതത്തിൽ ഇനിയൊരിക്കലും നാം തമ്മിൽ കണ്ടുമുട്ടാൻ സാഹചര്യം ഉണ്ടായില്ലങ്കിലോ.... എന്റെ മനസ്സ് അങ്ങിനെ പറയുന്നു..... അതാണ്‌ ഇപ്പോൾ തന്നെ പറഞ്ഞത്. ഇനി ഞാൻ മരിച്ചു പോയാലും എനിക്ക് സങ്കടമില്ല ആതൂട്ടാ..... ഞാൻ എന്റെ ഹൃദയം തുറന്ന് എല്ലാം നിന്നോട് ചോദിച്ചു, എല്ലാം പറഞ്ഞു, എന്ന സമാധാനം, ഇപ്പോൾ എനിക്കുണ്ട്... എന്റെ മനസ്സും ക്ലിയർ ആയി.......

നാം തമ്മിലുള്ള വയസ്സിൽ കുറവ്, അത് വെറും 14 മാസത്തെ വ്യത്യാസം മാത്രം... ശരാശരി ഒരു വയസ്സ്.... അത് ഞാൻ അന്നും വകവച്ചിട്ടില്ല, നീ എന്നെ ചേച്ചി എന്ന് വിളിക്കുന്നത് പോലും കേൾക്കാൻ എനിക്ക് ഇഷ്ട്ടമുണ്ടായിട്ടല്ല, പക്ഷെ അത് ശീലിപ്പിച്ചത് കൊണ്ട് മാത്രമാണ്,

എന്നെ നീ "എടീ രേഷ്മേ" എന്ന് വിളിക്കുന്നത് കേൾക്കാനായിരുന്നു എനിക്ക് പണ്ടേ ഇഷ്ട്ടം.... പലപ്പോഴും മോഹിച്ചതും...... എന്റെ മനസ്സിലെ "ഇഷ്ട്ടപുരുഷൻ" കൗമാരത്തിൽ എന്റെ ഹീറോ ആയിരുന്നു എനിക്ക് "നീ" അന്നും ഇന്നും ഇനിയങ്ങോട്ടും.

നിന്നോട് ചോദിക്കാനുള്ള ധൈര്യക്കുറവ് കൊണ്ടോ, ബന്ധുക്കളെയും വീട്ടിലെ മറ്റുള്ളവരെ പേടിച്ചു കൊണ്ടോ, നമ്മുടെ സമൂഹത്തെ ഭയന്ന് കൊണ്ടോ, എന്റെ മനസ്സ് നിന്റെ മുന്നിൽ തുറക്കാൻ അന്ന് ഞാൻ ധൈര്യപ്പെട്ടില്ല...

എന്റെ മനസ്സിലെ സംശയങ്ങൾ സത്യമായിരുന്നു എന്ന് ഞാനും അറിയുമ്പോൾ, വൈകിപ്പോയി. സ്വപ്‌നങ്ങൾ കണ്ടിരുന്നു... ഞാനും... ഒത്തിരിയൊത്തിരി..... നീയുമൊത്തൊരു ജീവിതം ആത്മാർത്ഥമായി മനസ്സിൽ കണ്ടു കൊണ്ടു നടന്നിരുന്നു. കല്യാണത്തിന്റെ തലേനാൾ പോലും എന്റെ കണ്ണുകൾ നിന്നെ തേടിയലഞ്ഞിരുന്നു.

പലപ്പോഴുമായി, അമ്മയോട് എന്റെ മനസിലെ അർത്ഥശൂന്യത വിളമ്പിപ്പോകുമോ എന്ന് ഞാൻ ഭയന്നിരുന്നു.....

💬 Comments

View all comments