Chapter Title : ഭാമയെന്ന ചേച്ചിയമ്മ [Ajitha]
ഡ്രെസ്സിൽ കണ്ടിട്ടില്ല.
ഭാമ : അതിനെന്താ നാളെ കാണാല്ലോ
മനു : സൂപ്പർ ആയിരിക്കും. അല്ല നാളെ എപ്പോഴാ പോകുന്നത്
ഭാമ : നാളെ ആദ്യത്തെ ദിവസമല്ലേ, 8 മണിക്ക് പോകണം,
മനു : രാവിലെ ഞാൻ സ്പെഷ്യൽ കാപ്പിയുണ്ടാക്കി തരം
ഭാമ : ഓ, ആയിക്കോട്ടെ
അവന്റെ പ്രായവും നിഷ്കളങ്കതയും കൊണ്ട് തന്നെ അവനോടു ഒരു വാത്സല്യം തോന്നി.
വൈകുന്നേരം അവൻ ചായയൊക്കെ ഉണ്ടാക്കി അവൾക്കു കൊടുത്തിട്ടു അവൻ ഫോണിൽ കളിച്ചോണ്ടിരുന്നു. ഭാമ ചായ കുടിച്ചോണ്ട് അവനിരിക്കുന്നിടത്തേക്ക് വന്നു,
ഭാമ : നിനക്കവിടെ ഭയങ്കര ബോറടി തോന്നുന്നോടാ
മനു : അങ്ങനെയൊന്നും ഇല്ല,
ഭാമ : ഓഹോ പോലീസുകാരോട് മുഖത്തുനോക്കി കള്ളം പറയുന്നോടാ,
തമാശക്ക് അവന്റെ കുത്തിനു പിടിച്ചു അടിക്കുന്നത് പോലെ കാണിച്ചു. മനുവും തമാശക്ക്
മനു : അയ്യോ ഈ പോലീസുകാരി എന്നെ ഇടിച്ചു കൊല്ലുന്നേ
ഭാമ : സത്യം പറഞ്ഞില്ലെങ്കിൽ ഇടിച്ചു ശെരിയാക്കും
മനു : സത്യം പറഞ്ഞാൽ ബോറടി ഉണ്ട്.
ഭാമ : ഉം, എന്നാൽ നമുക്ക് ഒരു സിനിമക്ക് പോയാലോ
മനു : അടിപൊളി, ഞാൻ റെഡിയാണ്. 6. 30 ഒരു ഷോ ഉണ്ട്.
ഭാമ : 6.30 നു പോകാം,
ഭാമ സമയം നോക്കി, 5.30 ആയി. ഭാമ കുളിക്കാൻ കയറി.മനുവും വലിയ ത്രില്ലിൽ ആണ്, വർഷങ്ങൾക്ക് ശേഷമാണു ഒരു സിനിമ കാണുന്നത്. ഭാമ ഇറങ്ങി വന്നപ്പോൾ മനു കുളിക്കാൻ കയറി, അവിടെ ഒറ്റ ബാത്റൂമേ ഒള്ളൂ. അതും പുറത്താണ്. മനു പെട്ടെന്ന് കുളിച്ചിട്ട് റെഡി ആയി വന്നു.
💬 Comments
View all comments