Chapter Title : ഭാമയെന്ന ചേച്ചിയമ്മ [Ajitha]
കേട്ടപ്പോൾ അവൾ അവരെ അകത്തേക്ക് വിളിപ്പിച്ചു. അവരെ കണ്ടാൽ അറിയാം അവരുടെ ദയനീയ അവസ്ഥ,
ഭാമ : എന്താ പ്രശനം.
സ്ത്രീ : മോളെ ഞാൻ കുറച്ചു പൈസ പലിശക്കെടുത്തു 2 വർഷമായി. ഞാൻ എന്റെ ഭർത്താവിന്റെ ചികിൽസക്കായിട്ടാണ് വാങ്ങിയത്. ഞാൻ കുറച്ചേ മുതലും കോടുക്കുന്നുണ്ടായിരുന്നു. മുഴുവൻ തുകയും പാലിശ്ശയും കൊടുത്തു തീർത്തതായിരുന്നു. എന്നിട്ടും അയാൾ പറയുന്നത് ഇനിയും 50000 രൂപ ബാക്കിയുണ്ടെന്നാണ്. ഞാൻ പലവീടുകളിലും എച്ചിൽ പാത്രം കഴുകിയാണ് എന്റെ മക്കളെയും കുടുംബവും നോക്കുന്നത്.
ഭാമ : ആരുടെ കൈയ്യന്നാണ് പൈസ വാങ്ങിയത്.
സ്ത്രീ : ഗോപൻ.
ഭാമ : ആരാ ഗോപൻ
സ്ത്രീ : സൗന്ദര്യ തുണിക്കടയുടെ ഉടമ.
ഭാമ : നിങ്ങൾ si കാര്യം പറഞ്ഞോ
സ്ത്രീ : അവരെല്ലാം അയാളുടെ ആളുകൾ ആണ്. ഞങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സർ തന്നെ ഞങ്ങളെ രക്ഷിക്കണം
ഭാമ : പേടിക്കേണ്ട പരിഹാരം കണ്ടെത്താം
ഭാമ അവിടുത്തെ ലോക്കൽ പോലിസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു. അവരുടെ പ്രതികരണം തികച്ചും നിരാശ ജനകമായിരുന്നു.
Si : മേടം അവിടെ വന്നിരിക്കുന്നവരുടെ വാക്ക് കേൾക്കാൻ നിൽക്കേണ്ട.
ഭാമ : അതെന്താ?
Si : ഇതുപോലെ പലരുടെയും കൈയ്യിൽ നിന്നും ഒരുപാടു പൈസ പറ്റിച്ച സ്ത്രിയാണ്. ആവിശ്യത്തിന് വാങ്ങാൻ നേരം കാലുപിടിക്കും തിരിച്ചു ചോദിച്ചാൽ കരച്ചിലും കേസ് കൊടുക്കലും ആണ്.
ഭാമ : എന്തായാലും ഞാൻ ഒന്ന് അന്യഷിക്കട്ടെ
Si : ശെരി മേടം,
Call cut ചെയ്ത ശേഷം ഭാമ
ഭാമ : തല്ക്കാലം നിങ്ങൾ പൊയ്ക്കോളൂ
💬 Comments
View all comments