Chapter Title : ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ [Irul Mashi]
അടുത്തെത്തില്ല." അവൻ പറഞ്ഞു.
"അമ്പെടാ, നോക്ക് അവനൊരു പെണ്ണ് കെട്ടിയപ്പോൾ എന്റെ കെട്ട്യോൾ പോരാ എന്ന്, ഇതെങ്ങാനും അവൾ അറിഞ്ഞാൽ അറിയാലോ മോനേ എന്താ പുകില് അവൾ കാണിച്ച് കൂട്ടുന്നത് എന്ന്."
അവരുടെ സംസാരം സഹിക്കാനാവാതെ ജസീന അവനെ തോണ്ടി. കണ്ണുരുട്ടി ദേഷ്യം കാണിച്ചു.
"എടീ നീ വിഷമിക്കാതെ, നമ്മൾ എല്ലാം ഒരു കുടുംബം പോലെ തന്നെയാ എന്ന് ഞാൻ പറഞ്ഞില്ലേ... സുദേട്ടൻ നമുക്ക് അന്യനൊന്നും അല്ല, അതുകൊണ്ട് അത് വിചാരിച്ചു നീ വിഷമിക്കണ്ട." അവൻ ജസീനയോടു പറഞ്ഞു.
"അത് ശരിയാ മോളെ, നമ്മൾ ഒരു കുടുംബം തന്നെയാ, എന്റെ ഭാര്യ ശാന്തി ഇവന്റേം ഭാര്യയെ പോലെ ഒറ്റ കുടുംബം ആയിട്ടാ നമ്മൾ ജീവിക്കുന്നത്. അവൾക്ക് ആണെങ്കിൽ ഇവൻ എന്ന് പറഞ്ഞാൽ ജീവനാ, എന്നേം പിള്ളേരേം പോലും വേണ്ട ഇവനെ കിട്ടിയാൽ പിന്നെ."
"ചുമ്മാ ഓരോന്ന് പറയാതെ ചേട്ടാ..." അവൻ പറഞ്ഞു.
"പിള്ളേർക്കും സലു അങ്കിൾ വന്നാ പിന്നെ എന്തൊക്കെ ബഹളം ആണ്, രണ്ട് എണ്ണവും വിളഞ്ഞ വിത്താ... കയ്യിലിരുപ്പ് ഒന്നും പ്രായത്തിന്റെ ഒന്നും അല്ല. ആ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല എന്റേം ശാന്തിടേം കൊണം കാണിക്കാതെ ഇരിക്കില്ലല്ലോ..." സുദേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവരുടെ സംസാരവും ചിരിയും ജസീനയെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അത് കണ്ട് സുദേട്ടൻ അവനെ കണ്ണ് കാണിച്ചു. അവൻ അത് മനസ്സിലാക്കി ജസീനയെ തോളിൽ കൈയിട്ടു കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.
"ഇക്കയോട് വെറുപ്പ് ആണോ?" അവൻ പതിയെ അവളുടെ ചെവിയിൽ ചോദിച്ചു.
"മ്.. മം.." അവൾ അല്ല എന്ന്
💬 Comments
View all comments