Chapter Title : ഭാര്യ ഭർത്താക്കന്മാർ 2 [P B]
ചൂഷണം ചെയ്തേനെ.
അല്ല, നിങ്ങൾ എങ്ങനാ പരിചയപ്പെട്ടത്?
പ്രണവ്: ഞങ്ങൾ S S' ഇൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. വേറെ വേറെ സെക്ഷൻ ആയിരുന്നു എന്നാലും ഇടയ്ക്ക് കാണുമ്പോൾ മിണ്ടുമായിരുന്നു.
ഞാൻ: എന്നോട് നിന്റെ കാര്യം പറഞ്ഞിട്ടേയില്ല.
പ്രണവ്: ഞങ്ങൾ അത്ര കൂട്ടൊന്നുമല്ലായിരുന്നു അന്ന്. ഞാൻ അവിടുന്ന് ജോലി മാറാൻ തുടങ്ങുന്ന സമയത്തായിരുന്നു നിങ്ങടെ ബ്രേക്കപ്പ്. അതവിടെ എല്ലാം പാട്ടായി, അവൾ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ വെറുതെ പൊട്ടിക്കരഞ്ഞതൊക്കെ എല്ലാരും അറിഞ്ഞു. പിന്നെ കുറച്ചുനാൾ ലീവ് ആയിരുന്നു. ഞാൻ ജോലി മാറി അവിടെ നിന്ന് വിട്ടു പോവാണെന്ന് പറയാൻ അവളെ വിളിച്ചതാ.
അപ്പോ അവൾ ഞാൻ പോകുന്നിടത്ത് അവൾക്ക് ജോലി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു. ഞാൻ നോക്കാം എന്ന് പറഞ്ഞു.
അവിടെ ചോദിച്ചപ്പോൾ അവർക്ക് ഒരു പോസ്റ്റ് ഒഴിവുണ്ടായിരുന്നു, പിന്നെ ഞാൻ റെക്കമന്റ് ചെയ്ത് അവിടെ അവൾ ജോലിക്ക് കയറി.
ഞാൻ: അവൾ ജോലി മാറിയതൊന്നും ഞാൻ അറിഞ്ഞില്ല.
തിരക്കിയില്ല എന്ന് വേണം പറയാൻ. കുറെനാൾ എന്റെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നെ ഇവിടെ വന്ന് കഴിഞ്ഞ് ഒന്നിനും സമയമില്ലായിരുന്നു.
പ്രണവ്: അതെന്താ വേറെ എന്തെങ്കിലും സെറ്റ് ആയോ?
ഞാൻ: കഷ്ടപ്പാടും ദുരിതവും കൊണ്ടാടാ.
പ്രണവ്: ഓ, സോറി.
ഞാൻ: പക്ഷേ ഞാൻ വിചാരിച്ചിരുന്നത് അവൾ നല്ലൊരു നിലയിൽ എത്തി കാണുമെന്നാ, അവൾക്ക് അതിനുള്ള കഴിവുണ്ട്.
പ്രണവ്: ഇവിടെ കഴിവുണ്ടായിട്ടും കാര്യമൊന്നുമില്ല അളിയാ, ആരെയും പറ്റിക്കാനും വഞ്ചിക്കാനും മനസ്സില്ലേൽ എങ്ങും എത്താൻ പറ്റില്ല. അങ്ങനെ ഉള്ളവര് മാത്രമേ ഇവിടെ കേറി പോകത്തുള്ളൂ. എനിക്കും അവർക്കും അതിനുള്ള കഴിവൊന്നുമില്ല. അല്ലേൽ പിന്നെ ആരെങ്കിലും നമ്മളെ സപ്പോർട്ട് ചെയ്യാൻ വേണം, എനിക്ക് എന്തായാലും അതില്ല, ഞാൻ വിചാരിച്ചിരുന്നത് അവൾക്ക് അവളുടെ വീട്ടുകാർ ഉണ്ടല്ലോ എന്നാ, പക്ഷേ അത് ഇങ്ങനെ ശോകം പിടിച്ചത് ആണെന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞേ.
ഞാൻ: അതൊക്കെ പണ്ടത്തെ കാര്യമല്ലേ ഇനി വിട്. ഞാൻ പറഞ്ഞു വന്നത് അവൾ ഇങ്ങനെ ആയത് അവളുടെ സാഹചര്യം കൊണ്ടാ. മറ്റുള്ളവര് കളിയാക്കുന്നതും പുച്ഛിക്കുന്നതും കണ്ട്, അവരുടെ മുന്നിൽ തല ഉയർത്തി നടക്കണം എന്ന വാശിയായിരുന്നു അവൾക്ക്.
സാരമില്ല ചിലപ്പോൾ അവൾ ആഗ്രഹിച്ചത് എല്ലാം കിട്ടിക്കഴിയുമ്പോൾ അവർക്ക് മനസ്സിലാകും അതൊക്കെ വെറുതെ ആയിരുന്നെന്ന്, നമ്മൾ നമ്മുടെ സന്തോഷം മാത്രം നോക്കിയാൽ മതി എന്ന്.
പ്രണവ്: അവൾക്ക് അതൊക്കെ കിട്ടുമായിരിക്കും അളിയാ.
ഞാൻ: എടാ
💬 Comments
View all comments