0%

Chapter Title : ഭാര്യ ഭർത്താക്കന്മാർ 2 [P B]

Author : P B Read All Parts 6863

സ്ക്രീൻഷോട്ട്സ് ആണ്, അതിനു പേര് ഇട്ടിരിക്കുന്നത് "Milie Drunk message"

എനിക്കതിൽ എന്തോ വശപിശക് തോന്നി, മിലി കള്ളുകുടിക്കാറില്ല. അവൾക്ക് കള്ളുകുടിക്കുന്നവരെ ഇഷ്ടവും അല്ല.

ഞാനതിൽ ആദ്യത്തെ സ്ക്രീൻഷോട്ട് ഓപ്പൺ ചെയ്ത് നോക്കി.
അവർ തമ്മിൽ ചാറ്റ് ചെയ്തതിന്റെ സ്ക്രീൻഷോട്ട് ആണ്. ഞാനത് വായിച്ച് തുടങ്ങി

...

മിലി: ഡാ കിട്ടിയോ?

പ്രണവ്: കിട്ടി. ഞാനൊരു 10-20 മിനിറ്റിനുള്ളിൽ എത്തും നിനക്ക് ഇതിന്റെ കൂടെ കഴിക്കാൻ എന്തെങ്കിലും വേണോ?

മിലി: ഒന്നും വേണ്ട.

പ്രണവ്: വെറുതെ അടിച്ചാൽ വാള് വെക്കും
എന്നാ, വല്ല മിച്ചറോ ഉപ്പേരിയോ എന്തേലും മേടിക്കട്ടെ?

മിലി: ആ മേടിച്ചോ.

പ്രണവ്: വെള്ളമോ സോഡായോ എന്തേലും?

മിലി: വെള്ളമൊക്കെ ഇവിടെ ഉണ്ട്. നീ പെട്ടെന്ന് ഇങ്ങ് വന്നാ മതി.

പ്രണവ്: ഒക്കെ.

മിലി: ഡാ നീ വരുമ്പോൾ നേരെ എന്റെ റൂമിലോട്ട് കൊണ്ടുവരരുത് കേട്ടോ.

പ്രണവ്: ഇല്ല, ഞാൻ എത്തിയിട്ട് നിനക്ക് മെസ്സേജ് അയക്കാം.

മിലി: ഓക്കേ.

...

പ്രണവ്: ഡി, ഞാനെത്തി.

മിലി: നീ എവിടാ ഇപ്പോ?

പ്രണവ്: ഞാൻ എന്റെ റൂമിൽ ഉണ്ട്.

മിലി: നീ ആ സ്റ്റെയർകേസിന്റെ അവിടെ ഒന്ന് കൊണ്ട് തരാമോ?

പ്രണവ്: കൊണ്ട് തരാം. എന്തിനാടി ഇത്രേം ഒളിച്ചുകളി?

മിലി: ആരും ഉറങ്ങിയിട്ടില്ല, ഇത് വഴിയൊക്കെ റോന്ത്‌ ചുറ്റി നടപ്പുണ്ട്, നിന്നെ എന്റെ റൂമിന്റെ മുമ്പിൽ കണ്ടാൽ അത് മതി ഓരോന്ന് പറഞ്ഞ് ഉണ്ടാക്കാൻ.

പ്രണവ്: ഓക്കേ, ഞാൻ റൂമിൽ നിന്ന് ഇറങ്ങുവാ, നീ സ്റ്റെയർകേസിന്റെ അങ്ങോട്ട് പെട്ടെന്ന് വാ.

മിലി: ഓക്കേ.

...

പ്രണവ്: ഡി, എന്തായി?

മിലി: എനിക്ക് ചെറുതായിട്ട് തലയ്ക്ക് പിടിച്ച് വരുന്നു.

പ്രണവ്: ജീവിതത്തിൽ ഇതുവരെ കള്ള് മേടിച്ചിട്ടില്ലാത്ത ഞാനാ.

മിലി: ഞാനും ആദ്യമായിട്ടാടാ.

പ്രണവ്: ശെരി നടക്കട്ട്. നീ എന്തിയേ എന്ന് നോക്കാൻ മെസ്സേജ് അയച്ചതാ.

മിലി: ഒരുപാട് താങ്ക്സ് ഉണ്ട് കേട്ടോ.

പ്രണവ്: ഓ സന്തോഷം. കള്ളുകുടിച്ച് വെളിവ് ഇല്ലാതെ വേണ്ടാതീനം ഒന്നും കാണിച്ചു വെക്കരുത് കേട്ടോ. എനിക്ക് വയ്യ അതിന്റെ പുറകെ തൂങ്ങാൻ.

മിലി: അങ്ങനെയൊന്നും ഇല്ലടാ ഞാൻ

💬 Comments

View all comments