Chapter Title : ഭാര്യ ഭർത്താക്കന്മാർ 2 [P B]
കാര്യം പറയട്ടെ. എന്റെ അനുവാദമോ അറിവോ ഇല്ലാതെ ഒരുത്തനും എന്നെ മുതലെടുക്കത്തില്ല.
പക്ഷെ നീ എന്നെ ഒരു അന്യനായിട്ടാ കാണുന്നെ എന്ന് അറിയുമ്പോ നല്ല വിഷമം ഉണ്ട്.
പ്രണവ്: എടാ അങ്ങനെ ഒന്നും അല്ല.
എനിക്ക് പണ്ട് മുതലേ ഭയങ്കര കുറ്റബോധമാ. നീ പോയ ഗ്യാപ്പിൽ, ഞാൻ കയറി അവളെ മുതലെടുത്തു എന്നും. അവൾ നിന്നോട് മിണ്ടണം എന്ന് പറഞ്ഞപ്പോൾ അവളെ തടഞ്ഞു എന്നൊക്കെ. ഇപ്പൊ നീ എന്നെ സഹായിക്കാൻ നോക്കുവാ എന്ന് കാണുമ്പോ. എനിക്ക് ചങ്കിൽ ഒരു കുത്തൽ.
ഞാൻ: എടാ, നീ അല്ലാതെ വേറെ ഒരുത്തൻ ആയിരുന്നെങ്കിൽ. അവളെ ഏതൊക്കെ രീതിയിൽ ചൂഷണം ചെയ്തിട്ട്, വഴിയിൽ കളഞ്ഞിട്ട് പോയേനേം.
നീ ഇപ്പോഴും അവൾടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്നു, അതിന് വേണ്ടി ശ്രമിക്കുന്നുമുണ്ട്. എനിക്ക് നിന്നോടതിന് തീർത്താ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്.
നീ ഒന്നിനെപ്പറ്റിയും ആലോചിച്ചു ടെൻഷൻ അടിക്കണ്ട, ഞാൻ നിന്റെ കൂടെ ഉണ്ട്.
പ്രണവ്: എനിക്ക് എന്ത് പറയണം എന്ന് അറിയില്ലെടാ. ശെരിക്കും സങ്കടം വരുന്നു.
ഞാൻ: നീ ഒന്നും പറയണ്ട. നിനക്ക് മിലിയുടെ കഥ കേൾക്കണ്ടേ? അപ്പൊ കുറച്ച് കൂടെ സങ്കടം ആയിക്കോളും.
പ്രണവ്: കേൾക്കണം. പറ.
ഞാൻ: അവളെ എനിക്ക് സ്കൂൾ കാലം മുതലേ അറിയാം. മറ്റ് പെൺപിള്ളാരെ പോലെ അല്ല അവൾ, കാണുമ്പോ തന്നെ അറിയാം നല്ലൊരു കുടുംബത്തിലെയാന്ന്. പക്ഷേ അവൾക്ക് വലിയ ആഡംബരമോ ജാടയോ ഒന്നും ഇല്ലാരുന്നു. എല്ലാ പെൺപിള്ളാരേം പോലെ കൂടിയ ഉടുപ്പുകളോ, ചെരുപ്പുകളോ ഒന്നുമില്ല. ഞാൻ കരുതി വീട്ടിലെ ബുദ്ധിമുട്ട് കൊണ്ട് ആയിരിക്കും എന്ന്.
💬 Comments
View all comments