0%

Chapter Title : ഭാര്യ ഭർത്താക്കന്മാർ 2 [P B]

Author : P B Read All Parts 13.1K

അതാരുന്നു അവൾ സ്കൂൾ കാലം മുതൽ പാഡ് ആയിട്ട് ഉപയോഗിച്ചിരുന്നത്.
അതേ സമയത്ത്  അവളുടെ അനിയന് പതിനാറ് വയസ്സുള്ളപ്പോൾ learners ലൈസൻസ് എടുത്തതിന് അവൻ പറഞ്ഞ ബൈക്ക് മേടിച്ചു കൊടുത്തു.
അവൾ ജോലിക്ക് കയറിയിട്ട്  ആദ്യം കിട്ടുന്ന ശമ്പളം 6000 രൂപയായിരുന്നു, അതിൽ നിന്ന് വേണം ഹോസ്റ്റൽ ഫീസും ഫുഡും എല്ലാം നോക്കാൻ. എന്നിട്ട് അതിൽ നിന്ന് ബാക്കിയുള്ള പൈസ വീട്ടിൽ അയച്ച് കൊടുക്കാൻ പറയും.
നീ പോയോ? അവിടെ ഉണ്ടോ?

പ്രണവ്: ഞാനിവിടെയുണ്ട് ബ്റോ, എല്ലാം കേട്ടു. ഇതൊന്നും എനിക്ക്  അറിയത്തില്ലായിരുന്നു.

ഞാൻ: നി അറിഞ്ഞാൽ നീയും അവടെ വീട്ടുകാരെ തെറി പറയത്തില്ലേ, അതാ അവൾ പറയാതെ. എനിക്ക് ദിവസവും അവൾടെ വീട്ടുകാരെ രണ്ട് പറഞ്ഞില്ലേ ഒരു സമാധാനം ഇല്ലായിരുന്നു.
അപ്പോഴും അവൾക്ക് അവരോടൊ കൂറ്. "എന്റെ വീട്ടുകാരെ ഒന്നും പറയരുത് കേട്ടോ, അവര് പാവമാ" ഈ ഡയലോഗ് കൂടെ കേൾക്കുമ്പോൾ എനിക്ക് പിന്നേം ചൊറിഞ്ഞു വരും ഞാൻ നാലെണ്ണം കൂടുതൽ പറയും.
ആ കള്ള നായിന്റെ  മോൻ. എനിക്ക് ആലോചിക്കുമ്പോൾ ഇപ്പോഴും ദേഷ്യം വരുന്നു.
എടാ പ്രണവേ ഒന്നും ഇല്ലാത്തവരാണെങ്കിൽ അങ്ങനെ ഒരു സമാധാനം ഉണ്ട്. അതും പോരാഞ്ഞ് ഇങ്ങേര് ഉണ്ടാക്കിയ സ്വത്ത് പോലുമല്ല ഇതൊന്നും.

പ്രണവ്: അവൾടെ മമ്മി ഒന്നു പറയത്തില്ലേ?

ഞാൻ: അവരും കണക്കാ, പുന്നാര മോനെ മാത്രം മതി.
അവൾക്ക് എന്ത് ആഗ്രഹമായിരുന്നെന്ന് അറിയാമോ,  ഇവിടെനിന്നും രക്ഷപെട്ട് പുറത്തുപോയി പഠിക്കാൻ.
അവൾക്ക് നാട്ടിൽ നല്ലൊരു കോളേജിൽ മെറിറ്റിൽ സീറ്റ് കിട്ടിയിട്ട് പോലും പഠിക്കാൻ വിടാത്ത തെണ്ടികളാ. എന്നിട്ട് അവിടെ അടുത്ത്

💬 Comments

View all comments