Chapter Title : ഭാര്യ ഭർത്താക്കന്മാർ 2 [P B]
ഓക്കേ, ഡൺ. അല്ല അളിയാ മിലിയെ അവൾക്ക് പരിചയപ്പെടുത്തിയാൽ ശരിയാകുമോ?
ഞാൻ: എടാ നേരിട്ട് പരിചയപ്പെടുത്താൻ അല്ല ഞാൻ പറഞ്ഞത്. അങ്ങനെ ഒരാൾ ഉണ്ടെന്ന് അവൾ അറിഞ്ഞിരുന്നാൽ മതി. ഇതിനകത്ത് നീ കള്ളം ഒന്നും പറഞ്ഞിട്ടില്ല. മിലി വഴിയാണ് നീ എന്നെ പരിചയപ്പെട്ടത്, അവൾക്ക് ജോലി മേടിച്ചു കൊടുത്തതിന്റെ കടപ്പാട് അവക്കുണ്ട്, നീ പുതിയ ഒരു ബിസിനസ്സിൽ നിന്റെ സമയം ഇൻവെസ്റ്റ് ചെയ്യാൻ പോകുന്നുണ്ട്. ഇതെല്ലാം സത്യമല്ലേ?
പ്രണവ്: സത്യമാ. നിങ്ങളെ സമ്മതിക്കണം കേട്ടോ, ഇങ്ങനെയൊക്കെ വളച്ചൊടിച്ച് കൊണ്ടുവരാൻ പറ്റുന്നത് അപാര കഴിവാണളിയാ.
ഞാൻ: നീ എന്റെ കൂടെ നിന്നാൽ മതി. ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം.
പ്രണവ്: കട്ടക്ക് കൂടെ കാണും.
ഞാൻ: അക്കൗണ്ട് ഡീറ്റെയിൽസ് അയക്ക്. നിനക്ക് ഇപ്പൊ കാശിന് അത്യാവശ്യം വല്ലതുമുണ്ടോ? ഉണ്ടേൽ കുറച്ചു കാശ് ഞാനിപ്പോ തന്നെ അയക്കാം. ബാക്കി ഞാൻ രണ്ടുദിവസം കഴിഞ്ഞ് ഇടാം. നിന്നെ ആഡ് ചെയ്താൽ ഉടനെ ഒത്തിരി ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ പറ്റത്തില്ല അതാ.
പ്രണവ്: ബാങ്ക് ഡീറ്റെയിൽസ് ഞാനിപ്പോ തന്നെ അയക്കാം. സത്യം പറഞ്ഞാൽ എന്റെ കയ്യിൽ പെട്രോൾ അടിക്കാൻ കാശില്ല, അല്ലേൽ ഞാൻ നാളെ തന്നെ പോയി നോക്കിയേനേം അളിയൻ പറഞ്ഞ റിസോർട്ട്.
ഞാൻ: എടാ, ഈഗോ വെച്ചോണ്ട് ഇരിക്കരുത്. സമയത്തിന് ഒരുപാട് വിലയുള്ളതാ. കാശിനാണെങ്കിലും, വേറെ
എന്ത് ആവശ്യം ആണെങ്കിലും ഉടൻ തന്നെ എന്നോട് പറയണം കേട്ടല്ലോ?
പ്രണവ്: ഓക്കേ ബ്റോ.
ഞാൻ: ഓക്കേ, ഇനി എന്താ പരിപാടി? നിന്റെ കെട്ടിയോൾ വരാറായോ?
പ്രണവ്: അവൾ കുറച്ചുകൂടെ കഴിഞ്ഞെ വരത്തുള്ളൂ, അതിനുമുമ്പ് സമയം
💬 Comments
View all comments