Chapter Title : ഭാര്യ ഭർത്താക്കന്മാർ 2 [P B]
പ്രതീക്ഷിക്കാവുന്നതാണ്.
ആളൊരു ജാഡ തെണ്ടിയാണ്. നല്ല സുന്ദരിയാണെന്ന് അവൾക്ക് അറിയുകയും ചെയ്യാം, അതിന്റെ അഹങ്കാരവും ഉണ്ട്. ലക്ഷറി ഐറ്റംസ്, ലക്ഷറി ജീവിതം ഒക്കെയാണ് മാഡത്തിന് താല്പര്യം. വലിയ കൂട്ടുകെട്ട് ഒന്നുമില്ല പക്ഷേ എവിടെപ്പോയാലും ആരെങ്കിലുമൊക്കെ കൂട്ടുകൂടാൻ പുറകെ ചെല്ലും, അതിപ്പോ ആണായാലും പെണ്ണായാലും. പക്ഷേ അവളത് അധികം നാൾ മുന്നോട്ട് കൊണ്ടുപോവില്ല. ആദ്യം വെല്യ കാര്യം കാണിക്കും, എന്നിട്ട് പതുക്കെ പതുക്കെ അങ്ങ് തഴയും.
ഞാൻ: അവൾക്ക് മിലിയെ അറിയാമോ?
പ്രണവ്: ഇല്ല. ഞാൻ പറഞ്ഞിട്ടുമില്ല, പരിചയപ്പെടുത്തിയിട്ടുമില്ല.
ഞാൻ: ലക്ഷറി ഐറ്റംസ് എന്നുവെച്ചാൽ? എന്തൊക്കെയാ അവൾക്ക് ഇഷ്ടം?
പ്രണവ്: ബാഗ്, പെർഫ്യൂം, മേക്കപ്പ്, ഡ്രെസ്സ്, കാറ്... എല്ലാം പെടും.
ഞാൻ: അവൾക്ക് ഇഷ്ടപ്പെട്ട പെർഫ്യൂം ഏതാ?
പ്രണവ്: പേരൊന്നും എനിക്ക് ഓർമ്മയില്ല. അല്ലേൽ തന്നെ എല്ലാത്തിനും വായിൽ കൊള്ളാത്ത പേരാ. വിലപിടിപ്പുള്ള ഏത് പെർഫ്യൂം ആണെങ്കിലും അവൾക്ക് താല്പര്യമാ.
ഞാൻ: അവൾക്ക് ഇഷ്ടമുള്ള എന്തിന്റെയെങ്കിലും പേര് നിനക്കറിയാമോ?
പ്രണവ്: അങ്ങനെ ചോദിച്ചാൽ. കാറ്. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട കാർ ലാമ്പോർഗിനിയാ എന്ന് അറിയാം. അതും മണ്ടയില്ലാത്തത്ത് വേണം.
ഞാൻ: മണ്ടയില്ലാത്തതോ?
പ്രണവ്: ആ, കൺവെർട്ടബിള്, റോഡ്സ്റ്റർ മോഡൽ.
ഞാൻ: ഓ അങ്ങനെ. ഞാൻ വിചാരിച്ചു മണ്ട പോയ തെങ്ങ് പോലെ, മണ്ടയില്ലാത്ത കാർ എന്തുവാ എന്ന്.
പ്രണവ്: ഹം.. . മണ്ട പോയ മണ്ടൻ അവളെ കെട്ടിയ ഞാനാ അളിയാ.
വേറെ എന്തുവാ അറിയേണ്ടത് ചോദിച്ചോ.
ഞാൻ: അവടെ ക്യാരക്ടർ എങ്ങനാ? മിലിയെ പോലെ ആണോ?
പ്രണവ്: ഏയ്, നേരെ ഓപ്പോസിറ്റാ. ആവശ്യം ഒണ്ടെൽ പോലും കള്ളം
💬 Comments
View all comments