Chapter Title : ഭാര്യ [Thor]
പോണം”. എന്ന് പറഞ്ഞു അയാൾ എഴുന്നേറ്റു അകത്തേക്ക് നടന്നു. ശാന്ത നിരാശയോടെ തന്റെ വായിൽ നിന്നും ഒഴുകിയ തുപ്പൽ കൈ കൊണ്ട് തുടച്ചു എഴുന്നേറ്റ് അടുക്കളയിലേക്കും നടന്നു.
പിറ്റേന്ന് ജാനകി അമ്മ വന്നപ്പോൾ ശാന്ത വിക്രമന്റെ മനസ്സിലിരിപ്പ് തുറന്നു പറഞ്ഞു. അത് കേട്ട് അവർ ഊറി ചിരിച്ചു.
“അവനു കിളുന്തു പിള്ളേര് മതി അല്ലെ”.
“അല്ല അതോണ്ടല്ല ചേച്ചീ, ഈ വീടും പറമ്പും നോക്കി എടുക്കാൻ നല്ല ആരോഗ്യമുള്ള പെണ്ണ് വേണ്ടേ. പിന്നെ അവനെന്താ ഒരു കുറവ്. നല്ല ജോലീം ശമ്പളവും”
“അത് ശരിയാ, ആ….. ഒരു പെണ്ണ് ഉണ്ട്. പത്താം ക്ലാസ് കഴിഞ്ഞിട്ട് ഒരു രണ്ടു മൂന്നു കൊല്ലം ആയിട്ടുണ്ടാകും. കാണാൻ തരക്കേടില്ല എന്ന് മാത്രം, പക്ഷെ നല്ല അധ്വാനിയാ. ഒറ്റ മോളാ.” ജാനകി അമ്മ പറഞ്ഞു.
“ആ…. അത് കൊള്ളാമല്ലോ, പക്ഷെ വയസ്സ് വളരെ കുറവല്ലേ, ഒരു പതിനെട്ടു വയസ്സേ ആയിട്ടുണ്ടാകുമല്ലോ.”
“അത് നോക്കണ്ട, പെണ്ണിന് നല്ല ഉറച്ച ശരീരമാ. പിന്നെ ഒരു കാര്യമുണ്ട്. അവരുടെ കാര്യം വലിയ കുഴപ്പത്തിലാണ്. ആകെ ഉള്ള മൂന്നു സെന്റും പുരയും എപ്പോ വേണമെങ്കിലും ജപ്തിയാകും. ഭാര്യക്ക് എന്തോ അസുഖം വന്നപ്പോൾ ബാങ്കിൽ നിന്നും കടം എടുത്തതാണ്. പെണ്ണിന്റെ തന്ത ഏതോ ഓഫീസിൽ പിയൂണ് ആയിരുന്നു. അതിനു കിട്ടുന്ന പെൻഷൻ കൊണ്ടാണ് ജീവിക്കുന്നത്. പിന്നെ ഈ പെണ്ണ് തുന്നലൊക്കെ പഠിച്ചിട്ടുണ്ട്. അതീന്നും എന്തെങ്കിലും കിട്ടുന്നത് കൊണ്ട് കഞ്ഞി കുടിച്ചു ജീവിക്കുന്നു. തറവാടികളാ, എന്നാലും നിങ്ങൾക്ക് ചേരുമോ”.
“ഞാൻ അവനോടു ഒന്ന് സംസാരിക്കട്ടെ, ചേച്ചി നാളെ വാ”. എന്ന് പറഞ്ഞു
💬 Comments
View all comments