Chapter Title : ഭാര്യാദാനം [സിമോണ]
കാറിലേക്ക് പൊയ്ക്കോ.. ഞാൻ പൈസ അടച്ചിട്ട് ഓടി വന്നേക്കാം…"
പൊടുന്നനെ തന്റെ കയ്യിൽ ഒതുങ്ങിയിരുന്ന എന്റെ വലത്തേ കൈത്തലം രമേശേട്ടൻ അൻവറിന്റെ കയ്യിലേൽപ്പിച്ചപ്പോൾ പകച്ചുപോയ എനിക്ക്, എന്തെങ്കിലു മറുത്തു പറയാൻ സാധിക്കും മുൻപ് പുള്ളിക്കാരൻ എയർപോർട്ടിനകത്തേക്ക് തിരക്കിട്ട് ഓടിക്കഴിഞ്ഞിരുന്നു..
വിളറി വെളുത്തുനിന്ന എന്റെ കയ്യിൽ സ്വന്തം ഭാര്യയുടേതെന്നപോലെ അടക്കിപ്പിടിച്ച്, അയാളെന്നെയും കൊണ്ട് കാറിനടുത്തേക്കു നടന്നു…
എന്റെ, നടത്തത്തോടൊപ്പം കിലുങ്ങിക്കൊണ്ടിരുന്ന കൊലുസിന്റെ താളത്തെ ശ്രദ്ധിച്ചതുകൊണ്ടാവണം... രണ്ടുമൂന്നു തവണ അമർത്തിയ ഒരു ചിരിയോടെ അയാളെന്റെ കൊലുസണിഞ്ഞ പാദങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു…
ചാറ്റിലൂടെ പരിചിതമായ അയാളുടെ ഫോട്ടോകളും ആയിഷയുടെ വെളിപ്പെടുത്തലും മനസ്സിലുണ്ടായിരുന്നതിനാൽ, അയാളോടൊപ്പം നടക്കുമ്പോൾ എനിക്കെന്റെ ശരീരം മുഴുവൻ വിറയ്ക്കുന്നതുപോലെ തോന്നി ..
പാർക്കിങ് ഏരിയയിൽ കിടന്നിരുന്ന കാറിന്റെ ഡിക്കി തുറന്ന്, എന്റെ ലഗേജുകൾ അടുക്കി വെക്കുമ്പോൾ പലവുരു അയാളുടെ കണ്ണുകൾ എന്റെ ശരീരത്തിൽ ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു... ശരീരത്തോടൊട്ടിക്കിടന്നിരുന്ന ചുരിദാർ ടോപ്പിൽ നിറഞ്ഞുനിന്നിരുന്ന എന്റെ തടിച്ച മുലകളിലേക്ക് ആ കണ്ണുകൾ വീണ്ടും വീണ്ടും കടന്നാക്രമണം നടത്തിക്കൊണ്ടിരുന്നു….
".............ഛീ.. ഇയാൾക്ക് നാണം എന്നത് അടുത്തുകൂടി പോയിട്ടില്ലെന്ന് തോന്നുന്നു… എന്തൊരു നോട്ടമാ ഇത്…"
ഉള്ളിൽ ലജ്ജയോടെ ആ വാക്കുകൾ ഉരുവിട്ടുകൊണ്ടിരിക്കുമ്പോഴും, പകപ്പും വെപ്രാളവും നിറഞ്ഞ മനസ്സിൽ ആയിഷയുടെ വാക്കുകൾക്കൊപ്പം രമേശേട്ടൻ അയച്ച അയാളുടെ നഗ്നശരീരത്തിന്റെ ചിത്രവും മാറി മാറി തെളിഞ്ഞുകൊണ്ടിരുന്നു…
".............ഒരുപാടുണ്ടല്ലോടി…."
പെട്ടെന്നുള്ള അയാളുടെ ചോദ്യം കേട്ട് തലയുയർത്തിനോക്കിയതും, അയാളുടെ മുഖം എന്റെ മുലകൾക്ക് നേരെയായിരുന്നു…
".............ഹെന്താ!!!...." ആ ആർത്തിപൂണ്ട നോട്ടവും പച്ചയ്ക്കുള്ള ചോദ്യവും കേട്ടതും ആന്തലോടെ ഞാൻ ചോദിച്ചു…
".............അല്ല… നിന്റെ ലഗ്ഗേജ്… കുറെ ഉണ്ടല്ലോ… കെട്ടിപൊതിഞ്ഞു കൊണ്ടുവന്നേക്കുന്നതൊക്കെ…"
ദ്വയാർത്ഥത്തിൽ, ഡിക്കിയിൽ അടുക്കികഴിഞ്ഞ് ബാക്കിവന്ന
💬 Comments
View all comments