0%

Chapter Title : ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 20.2K

അവൾക്ക് ചെറിയൊരു ആശ്വാസം വന്നു. നേരെ പോയി റൂമിൽ അവനെ നോക്കി. വിഷമത്തോടെ ഫോണെടുത്ത് നോക്കിയപ്പോൾ ഹരിയേട്ടന്റെ രണ്ട് മിസ്സ്ഡ് കാൾ കണ്ട് വല്ലാതെയായി. നിറ മൗനമോടെ റൂമിൽ നിന്നിറങ്ങി. വയറിൽ കൊളുത്തി പിടി അനുഭവപ്പെട്ട ഷൈമ പുറത്ത് വന്ന് കസേരയിൽ ഇരുന്നു. വയറു വേദനയുടെ തുടക്കം തന്റെ മാസക്കുളിയെ വരവേൽക്കാൻ പോവുന്നതാണെന്നവൾ മനസിലാക്കി. അലട്ടുന്ന ചിന്തകളിൽ മുൻപുണ്ടായ റിലേഷനും ബാക്കി കാര്യങ്ങളും കടന്നു വന്നപ്പോൾ പ്രശ്നം ഹരിയേട്ടന്റേത് മാത്രമായിരിക്കാം എന്നവൾ ചിന്തിച്ചു.
ഹരി എഴുനേൽക്കാൻ ഏഴര മണി ആയി. ഉറക്കം ഞെട്ടി എന്ന് പറയുന്നതാവും ശെരി. അവൻ എഴുന്നേൽക്കുന്നതും നോക്കികൊണ്ട് അരവരെയുള്ള വെള്ള ടോപ്പും കറുപ്പ് പാവാടയും ഇട്ട് നീതു റൂമിനു പുറത്തുണ്ടായിരുന്നു. തേങ്ങൽ വലിക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്തുള്ള വാതിൽക്കൽ കണ്ണ് നീണ്ടപ്പോൾ പാവാടയുടെ തുമ്പും പുറം തിരിഞ്ഞു നിൽക്കുന്ന ചുമൽ ഭാഗവും.. കൈ കണ്ടപ്പോൾ തന്നെ അത് നീതുവാണെന്ന് ഹരിക്ക് മനസിലായി
“ഡി...”
വിളികേട്ട് നീതുവിന്റെ മുഖം ഉള്ളിലേക്ക് പാളി. കണ്ണുകളിൽ വെള്ളം വരുന്നത് പോലെ.
“ഇങ്ങ് വാടി..”
ഹരി ചിരിച്ചു കൊണ്ട് വിളിച്ചു. അടഞ്ഞു വിതുമ്പി കൊണ്ട് താറാവിനെ പോലെ നടന്നു വരുന്ന നീതുവിനെ കണ്ട് അവൻ ഇളം ചിരി തൂകി. മുടി ഭംഗിയായി വാർന്ന് ക്ലിപ്പ് ചെയ്ത് വച്ചിട്ടുണ്ട്.
“എന്താ പറ്റിയെ??”
സങ്കടത്തോട് കൂടിയുള്ള അവളുടെ നേർത്ത ശബ്ദം..
“ഒന്ന് കല്ല് കൊണ്ട് മുറിഞ്ഞതാടി.”
“വേദനയുണ്ടോ??”
“ഇല്ല..”
“പിന്നെ ഈ കെട്ടോ??”
“അത് ചുമ്മാ കെട്ടിയതല്ലേ.”
അവളെന്റെ കാലിലും മുഖത്തും മാറി നോക്കി.
“ഇവിടെ ഇരിക്ക്.”
വാതിൽക്കൽ കണ്ണെറിഞ്ഞു കൊണ്ട്

💬 Comments

View all comments