Chapter Title : ഭാര്യവീട് 4 [ഏകലവ്യൻ] [Climax]
അവനു ഉന്മേഷം. ഫോൺ ഒന്നും നോക്കാൻ നിന്നില്ല. വർക്കിന്റെ അവസാന ഭാഗം കൂടെ തീർക്കാൻ തുടങ്ങി. പണിയൊക്കെ ഭംഗിയായി തീർത്ത് അവനു വേണ്ട ക്യാഷ് അയച്ചു കൊടുത്ത് ദിനേഷിനെ വിളിച്ചു പറഞ്ഞു. അവനും സന്തോഷം. സന്ധ്യയോടെ അവിടുന്ന് തിരിച്ചു. ഉച്ചക്ക് രണ്ടു തവണ ചെറിയച്ഛന്റെ കാളുകൾ ഉണ്ടായിരുന്നു. ഞാൻ എടുത്തില്ല. പ്രത്യേകിച്ച് വേറെ കാൾ ഒന്നും വരാതിരുന്നത് കൊണ്ട് ഇതുവരെ ഫോൺ നോക്കിയതേ ഇല്ല. ടൗണിൽ എത്തിയപ്പോൾ വിദേശ മദ്യഷോപ്പിന്റെ ബോർഡ് കണ്ണിൽ മിന്നി തെളിഞ്ഞു. അപ്പോഴാണ് വാങ്ങിയത് തീരാതെ ഇരിപ്പില്ലേ എന്നോർത്തത്. സത്യം പറഞ്ഞാൽ ഇങ്ങനെയുള്ള കാര്യങ്ങൾ പെട്ടെന്നെനിക്ക് ഓർമയിൽ നിക്കാറില്ല. വല്ലപ്പോഴും മദ്യത്തിന്റെ രുചി അറിയുന്നവന് അത് തന്നെ ധാരാളം. ഹ ഹ..
ബോർഡിനോട് കണ്ണ് കൊണ്ട് ടാറ്റ പറഞ്ഞ് നീങ്ങിയപ്പോഴാണ് അതിന്റെ താഴെ നിന്ന് പരിചയമുള്ള മുഖം ഇറങ്ങി വരുന്നത് കണ്ടത്. ഒറ്റ നോട്ടത്തിൽ അയാൾ എന്നെയും കണ്ടു. ഞാൻ വണ്ടി നിർത്തി. കണ്ടില്ലെങ്കിൽ പോകാമെന്നു വിചാരിച്ചതാ. ഷൈമയുടെ നാട്ടിലുള്ളതാണ്. അവിടെ ആകെ നല്ല പരിചയമുള്ള ആൾ ഈ രഘുവേട്ടനാണ്. കല്യാണം മുതലേ ഉള്ള അടുപ്പം. അയാൾ ചിരിച്ചു കൊണ്ട് അടുത്തേക്കെത്തി.
“ആ ഹരിയോ??”
“എന്തൊക്കെയുണ്ട് രഘുവേട്ട വിശേഷം??”
“എന്ത്..” അയാളൊരു തൊലിഞ്ഞ മട്ടിൽ പറഞ്ഞു.
“ഭാര്യവീട്ടിലേക്ക് പോന്നയാണോ??”
“ആ കുറച്ച് ദിവസമായി അവിടെ ഉണ്ട്.”
“ഹ കണ്ടതേ ഇല്ലാലോ പഹയാ..”
“നാട്ടിലേക്കല്ലേ??”
“അതെ..”
“എന്നാ കേറിക്കോ..”
ബാക്കി വഴിയിൽ അയാളെയും പേറി ഞാൻ വണ്ടിയെടുത്തു. ചെറിയ ബ്ലോക്ക് ഉം കഴിഞ്ഞ് നാട്ടിലേക്കുള്ള വഴി തിരിഞ്ഞപ്പോൾ രഘുവേട്ടന്റെ ഫോൺ ബെല്ലടിച്ചു. അയാളത്തെടുത്തു സംസാരിക്കാൻ
💬 Comments
View all comments