0%

Chapter Title : ഭാര്യയുടെ അനുജത്തി [Reloaded] [Master]

Author : Master Read All Parts 50.2K

മാത്രമല്ല, അല്‍പ്പം പോലും അടക്കമോ ഒതുക്കമോ അവള്‍ക്കുണ്ടായിരുന്നില്ല. തെറിച്ച സ്വഭാവം. ഹോസ്റ്റലിലെ താമസം കൊണ്ടാകാം അവള്‍ അങ്ങനെയായത് എന്ന് ഭാര്യ പറയാറുണ്ട്. എന്തായാലും ഭാര്യയ്ക്ക് അനുജത്തിയോടു ഭയങ്കര സ്നേഹവും അതിലേറെ വിശ്വാസവുമാണ്. പക്ഷെ എന്നോടുള്ള ചില സമയത്തെ അവളുടെ പെരുമാറ്റം ലേശം അതിര് കടക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചിട്ടുണ്ട്. ഉദാഹരണമാണ് ഇന്നത്തെ ചുംബനം.

“അവളെവിടെ..ഇതുവരെ ഒരുങ്ങിക്കഴിഞ്ഞില്ലേ..” റോസി സ്വയമെന്നപോലെ ചോദിച്ചു.

“ചേച്ചീ വാ..ഞങ്ങള്‍ ഒരുങ്ങി”

മകന്‍ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ആന്റി എന്ന് വിളിച്ചിരുന്ന കുട്ടികളെക്കൊണ്ട് ചേച്ചി എന്നാണ് അവള്‍ ഇപ്പോള്‍ വിളിപ്പിക്കുന്നത്.

“ദാ വരുന്നെടാ..” സുനിതയുടെ ശബ്ദമെത്തി.

അവള്‍ പടികള്‍ ഇറങ്ങി വരുന്ന ശബ്ദം ഞാന്‍ കേട്ടു. ഒരു ചുവപ്പും കറുപ്പും വെള്ളയും കലര്‍ന്ന പ്രിന്റ്‌ ചുരിദാര്‍ ധരിച്ച് സുനിത ഇറങ്ങി വന്നു. സമൃദ്ധമായ മുടി പോണിടെയില്‍ സ്റ്റൈലില്‍ കേട്ടിവച്ചിരുന്ന അവള്‍ ദുപ്പട്ട ഒരു പുതപ്പ് പോലെ പുതച്ചിരുന്നു.

“ഇതെന്താടി പുതച്ചുമൂടി? നീ എന്താ ഹിമാലയത്തില്‍ പോവ്വാണോ?” അവളുടെ വേഷവിധാനം കണ്ടു ഞാന്‍ ചോദിച്ചു.

“ഡയലോഗടിക്കാതെ വണ്ടി എടുക്ക് മനുഷ്യാ..” അവള്‍ എന്റെ പള്ളയ്ക്ക് നുള്ളിക്കൊണ്ട് പറഞ്ഞു.

ഞാന്‍ കാറില്‍ കയറി. ഭാര്യ എന്റെയൊപ്പം മുന്‍സീറ്റില്‍ കയറിയപ്പോള്‍ സുനിതയും കുട്ടികളും പിന്നില്‍ കയറി.

“എനിക്ക് സൈഡില്‍ ഇരിക്കണം..” പിന്നില്‍ക്കയറിയ കുട്ടികള്‍ രണ്ടും ബഹളം കൂട്ടാന്‍ തുടങ്ങി.

“രണ്ടുപേരും സൈഡില്‍ ഇരുന്നോ..ഞാന്‍ നടുക്കിരുന്നോളാം” സുനിത പറഞ്ഞു.

അവള്‍ രണ്ടുപേരെയും വശങ്ങളില്‍ ഇരുത്തിയിട്ട് നടുക്കിരുന്നു. ഞാന്‍ മെല്ലെ വണ്ടി മുന്‍പോട്ടെടുത്തു. വീട്ടില്‍ നിന്നും അറുപതു കിലോമീറ്റര്‍ ദൂരെയാണ് ബീച്ച്. അവിടെ ചെന്ന് അസ്തമയം കണ്ട് കുട്ടികള്‍ക്ക് അല്‍പ്പം

💬 Comments

View all comments