0%

Chapter Title : ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]

Author : Master Read All Parts 37.2K

തുടര്‍ന്ന്, അവളോട് സംസാരിക്കാന്‍ ഓരോ നിമിഷത്തിലും ഞാന്‍ കൊതിച്ചു. പക്ഷെ ഞാന്‍ അങ്ങോട്ട്‌ വിളിക്കുന്നത് എന്റെ വില കളയുമെന്ന ചിന്ത മൂലം ആ മോഹത്തെ ഞാന്‍ പ്രയാസപ്പെട്ടു നിയന്ത്രിച്ചു. പക്ഷെ ആ രാത്രിയില്‍ ഞാന്‍ അവളെ വിളിച്ചു. അന്നും ഭാര്യ അവളുടെ വീട്ടിലേക്ക് പോയിരുന്നു; കുട്ടികളെയും കൂട്ടി. അടുത്ത ദിവസം അതിരാവിലെ ഏതോ പൂജയുണ്ടായിരുന്നു. ഞാന്‍ അതിനു ശേഷം ചെന്ന് അവരെ കൂട്ടിക്കോളാമെന്നു പറഞ്ഞ് ഒഴിവായി. രാത്രി സാമാന്യം നല്ലപോലെ മദ്യപിച്ച് അത്താഴം കഴിഞ്ഞു കിടന്ന എനിക്ക് പെട്ടെന്ന് സിന്ധുവിനോട് സംസാരിക്കണമെന്ന് തോന്നി. ഭാര്യയുടെ മൊബൈലില്‍ നിന്നും അവളുടെ മൊബൈല്‍ നമ്പര്‍ ഞാന്‍ അടിച്ചു മാറ്റിയിരുന്നു.

നമ്പരില്‍ വിരലമര്‍ത്തിയ ശേഷം ഞാന്‍ കാതോര്‍ത്തു.

“ഹലോ” സിന്ധുവിന്റെ മാദകശബ്ദം എന്റെ കാതുകളെ തഴുകി.

“ഞാനാ..സതീഷ്‌”

“യ്യോ..എന്റീശ്വരാ..എനിക്കിത് വിശ്വസിക്കാമോ? എവിടുന്നു കിട്ടി എന്റെ മൊബൈല്‍ നമ്പര്‍” ഉത്സാഹഭരിതയായി അവള്‍ ചോദിച്ചു.

“ഒക്കെ കിട്ടി. കിടന്നാരുന്നോ”

“ഉം. അല്ലാതെന്തെടുക്കാന്‍”

“അമ്മ കിടന്നോ”

“ഓ, എപ്പഴേ. ചേച്ചി ഇല്ലേ അവിടെ”

“ഇല്ല”

“എനിക്ക് തോന്നി”

“ഉം?”

“ഉണ്ടെങ്കില്‍ വിളിക്കില്ലല്ലോ” അവളുടെ കള്ളച്ചിരി എന്റെ കാതിലെത്തി.

“എന്താ വിളിച്ചാല്‍”

“എന്നിട്ട് ഇന്നേവരെ വിളിക്കാഞ്ഞതോ”

“ഓര്‍ക്കണ്ടേ? പിന്നെ സാവകാശവും വേണമല്ലോ. ഇന്ന് കിടന്നിട്ട് ഉറക്കം വന്നില്ല. എന്നാപ്പിന്നെ ആരെയെങ്കിലും വിളിച്ച് കത്തി വയ്ക്കാമെന്ന് കരുതി. അപ്പോള്‍ നിന്റെ മുഖമാ ഓര്‍മ്മ വന്നത്..യ്യോ സോറി..സിന്ധുവിന്റെ...അറിയാതെ നീയെന്നു പറഞ്ഞു പോയതാ”

“അതിനെന്താ. സതിയേട്ടന് എന്നെ എടീ പോടീന്നു വിളിക്കാം. അതാണ് എനിക്കും ഇഷ്ടം. എന്നെക്കാള്‍ പത്തു പന്ത്രണ്ടു വയസ്സ് മൂപ്പുള്ള ആളല്ലേ” അവള്‍ ചിരിച്ചു.

“എത്ര മണിക്കാ എന്നും

💬 Comments

View all comments