Chapter Title : ഭാസുരചരിതം വിജയേശ്വരീപർവം 1 [കൊതിച്ചി]
പരിഭവമേതുമില്ലായിരുന്നു.
പണ്ട് മണ്ണപ്പം ചുട്ടനാളിലെ കൂട്ടുകാരൊക്കെ ഷോളിൽ പോയി മിടുക്കൻമാരായി. എന്നിട്ടും അമ്മാവന്‌റെ കാലികളുടെ ചാണകം കോരലും വൈക്കോൽ തുറുവിലേക്കു കച്ചി ചുമ്മലുമായിരുന്നു ഭാസുവിന്‌റെ പണി. അമ്മാവന്‌റെ കാലികളുടെ ഒപ്പം ഒരു മനുഷ്യക്കാലി.രാവിലെ ഉറക്കമെഴുന്നേറ്റാൽ അർധരാത്രി കിടക്കുന്നതു വരെ ഇടതടവും ഇടവേളയുമില്ലാത്ത പണി. പണിയോടു പണി.
അമ്മായി സാവിത്രിയുടെ അവനോടുള്ള പെരുമാറ്റം നാൾക്കു നാൾ കൂടുന്തോറും മോശമായി വന്നു.രാവിലെ അടുക്കളയിലേക്കു ചെല്ലുമ്പോൾ തന്നെ അമ്മായി ഇടയും.
തിന്നുമുടിക്കാനായിട്ട് ഓരോ അശ്രീകരങ്ങൾ. ആദ്യം പറയുന്നത് അതാകും– മൂർച്ചയേറിയ വാക്കുകളായിരുന്നു അമ്മായിക്ക്.
ഒന്നരക്കഴഞ്ച് പഴങ്കഞ്ഞി തരുന്നതിനാണ് ഈ വർത്തമാനം.നിന്ദയോടെയല്ലാതെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ഭാസുവിന് ഇതുവരെ സാധിച്ചിരുന്നില്ല.അങ്ങനെ ആ വീട്ടിൽ ചുമടെടുത്തും വിറകുവെട്ടിയും ഒരഭയാർഥിയെപ്പോലെ ഭാസു കഴിഞ്ഞുകൂടി. അച്യുതൻ അടീരി അക്കാലത്ത് നാട്ടിലെ ഒരു പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്നു.കച്ചവടവും പാർട്ടിപ്രവർത്തനവും.
ഭാസുവിന്‌റെ കാര്യങ്ങൾ ഒന്നു തിരക്കാനോ അവനോട് ഒന്നും സംസാരിക്കാനോ ഇതിനിടയിൽ അയാൾക്ക് അവസരം കിട്ടിയിരുന്നില്ല.അതിനാൽ തന്നെ ഭാസുവിന്‌റെ കഷ്ടപ്പാടുകൾ അടീരി അറിഞ്ഞതുമില്ല.അറിഞ്ഞിട്ടും ഫലമില്ല. കാരണം, ഭാര്യയെ തീ പോലെ പേടിയാണ് അമ്മാവന്.
ആയിടയ്ക്കാണ് ഒരു പ്രധാന സംഭവം നടന്നത്.അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സിഖ് അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു.
്
രാജ്യത്തെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു അത്. ഇന്ത്യയിലെല്ലായിടത്തും ആഴ്ചകൾ നീണ്ടു നിൽക്കുന്ന അനുശോചനയോഗങ്ങളും ഗാന്ധിമണ്ഡലങ്ങളും തുടങ്ങി.
എല്ലായിടത്തേയും പ്രവർത്തകർ ഇതിന്‌റെ സംഘാടനത്തിനായി വിളിക്കപ്പെട്ടു. അച്യുതൻ അടീരിക്കു കോയമ്പത്തൂരിനടുത്ത സ്ഥലത്തെ യോഗങ്ങളുടെ സംഘാടനമാണ് ലഭിച്ചത്. അയാൾ അങ്ങോട്ടേക്കു പോയി.
അന്നു കൗമാരക്കാരനായിരുന്നു ഭാസു. പതിനെട്ടുവയസ്സുകടന്നിട്ടും പോഷകാഹാരക്കുറവ് മൂലം അഞ്ചടി നീളമാണ് അവനുണ്ടായിരുന്നത്.
അടീരിയില്ലാത്ത ദിവസങ്ങളൊന്നിൽ പാടത്തു
💬 Comments
View all comments