ഭദ്ര നോവല്‍ (ഹൊറർ)
📝 Ongoing
👁 54321 views ❤ 334 likes 💬 38 comments
ഭദ്ര നോവല്‍ (ഹൊറർ)
Bhadra Novel രചന : വിനു വിനീഷ്
ശക്തമായ മഴതോർന്ന് ശാന്തമായ അന്തരീക്ഷം.
തൈക്കാട്ടുമനയിലെ മച്ചിനുമുകളിലെ ബാൽകണിയിലിരുന്നു പഴയ പുസ്തകങ്ങൾ വായിക്കുകയായിരുന്നു സാവിത്രി തമ്പുരാട്ടി.
വടക്ക് നിന്ന് ഈറൻകാറ്റ് അകത്തേക്ക് ഒരു വിരുന്നുകാരനെപോലെ കടന്നുവന്ന് അവരുടെ മുടിയിഴകളെ തലോടികൊണ്ടേയിരുന്നു,
ആർദ്രമായ ആ ഇളംകാറ്റിൽ തമ്പുരാട്ടിയുടെ മുടിയിഴകൾ പാറിനടന്നു.
അവ മെല്ലെ ഇടതുകൈകൊണ്ട് ചെവിയോട് ചേർത്ത് ഒതുക്കിവച്ച് വായനയിൽ മുഴുകിയിരിക്കുകയായിരുന്നു തമ്പുരാട്ടി.
പെട്ടന്നൊരു കൈ പിന്നിലൂടെവന്ന് ബാൽക്കണിയിലിരിക്കുന്ന തമ്പുരാട്ടിയെ താഴേക്ക് തള്ളിയിട്ടു,
കൈയിൽ നിന്നും പുസ്തകങ്ങൾ ചിന്നിച്ചിതറി.
ആ വീഴ്ചയിൽ തമ്പുരാട്ടിയെന്ന് തിരിഞ്ഞു നോക്കി..
അജ്ഞനം വാൽനീട്ടിയെഴുതിയ കണ്ണുകൾ.
നെറ്റിയിൽ കുങ്കുമംചാർത്തി വർണ്ണാലങ്കാരമാക്കിയ അവളുടെ മുഖം കണ്ടപ്പോൾ സാവിത്രിതമ്പുരാട്ടി ഭയത്തോടെ നിദ്രയിൽനിന്നും ഞെട്ടിയെഴുന്നേറ്റ് വിളിച്ചു,
"ഭദ്രേ...."
എഴുന്നേറ്റിരുന്ന തമ്പുരാട്ടി തന്റെ ചുറ്റിലും നോക്കി. റൂമിലാകെ നിലാവെളിച്ചം പരന്നു കിടന്നു.
ഇല്ല ആരുമില്ലേ,,
"അമ്മേ, ദേവി..സ്വപ്നമായിരുന്നോ.?
വല്ലാതെ പേടിച്ചിരിക്കിണു ഞാൻ..!"
ചുമരിൽ തൂക്കിയിട്ട ദുർഗ്ഗദേവിയുടെ പടത്തിന് നേരെ നോക്കിക്കൊണ്ട് തമ്പുരാട്ടി സ്വയംപറഞ്ഞു.
ജാലകത്തിനരികിലെ മേശപ്പുറത്ത് വച്ച മൺകൂജയിൽനിന്ന് വെള്ളം ഗ്ലാസ്സിലേക്കെടുത്ത് മതി
💬 Comments
View all comments