Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]
കാവും പിന്നിട്ടു. അവിടെ കഴിഞ്ഞു വീടുകൾ എല്ലാം കുറവാണ്. മിക്കതും ഒഴിഞ്ഞ പറമ്പുകൾ മാത്രം. ദൂരേക്ക് നോക്കിയാൽ കുറെ പാടങ്ങളും പനകളും മാത്രം.
പദ്മിനി ദീപന്റെ വീട്ടു മുറ്റത്തെത്തി. ഉമ്മറത്തു നിർത്തിയപ്പോൾ രേവതിയമ്മ ഇറങ്ങി.
കാറിന്റെ ശബ്ദം കേട്ട്, മുടി തോർത്തികൊണ്ട് ഭദ്ര ഉമ്മറത്തേക്ക് വന്നു.
“ദീപനുണ്ടോ മോളെ?”
“ഏട്ടൻ കുളിക്കുവാ…”
“മോളെ….എന്നെ ഓർക്കുന്നുണ്ടോ..”
“അനന്തൻ ഡോക്ടറുടെ അമ്മയല്ലേ? കയറി ഇരിക്കമ്മെ…” ഭദ്ര ചിരിച്ചുകൊണ്ട് രേവതിയമ്മയെ അകത്തേക്ക് ക്ഷണിച്ചു.
രേവതിയമ്മ ഭദ്രയെ ആപാദചൂഡം ഒന്ന് നോക്കികൊണ്ട് വീടിന്റെ അകത്തളത്തിലേക്ക് കയറി സോഫയിൽ ഇരുന്നു.
ഭദ്ര വെള്ള സാരിയും പച്ചക്കരയുള്ള ബ്ലൗസും ഉടുത്തുകൊണ്ട് അവളുടെ നീളൻ മുടി മുന്നിലേക്ക് ഇട്ടുകൊണ്ട് അറ്റം മുതൽ മേലോട്ട് തോർത്തി. വെള്ളം നിലത്തേക്ക് ഇങ്ങനെ ഒറ്റി വരുന്നുണ്ടായിരുന്നു. കണ്ണെഴുതിയിട്ടില്ല. പൊട്ടു വെച്ചിട്ടില്ല.
ദീപൻ തോർത്ത് ഉടുത്തുകൊണ്ട് കുളിമുറിയിൽ നിന്നും ഇറങ്ങി വന്നു. ദീപന്റെ കഴുത്തിലെ രുദ്രാക്ഷമാലയും വിരിഞ്ഞ വെളുത്ത നെഞ്ചിലെക്കും ഒന്ന് രേവതിയമ്മ നോക്കി.
“രേവതിയമ്മയോ!” ദീപൻ ചിരിച്ചുകൊണ്ട് നനഞ്ഞ കാലുകൊണ്ട് ചവിട്ടിയിൽ തുടച്ചു മുടി മുകളിലേക്ക് കോതിവെച്ചു.
“ഞാൻ അമ്പലത്തിലേക്ക് വന്നപ്പോൾ ഇങ്ങോട്ടേക്ക് ഒന്ന് കയറിയതാണ് ദീപാ.”
“ഇരിക്ക് രേവതിയമ്മേ, ഞാൻ മുണ്ടൊന്നു ഉടുത്തോട്ടെ.”
“മോളെ ചായ എടുക്കു.” ദീപൻ പറഞ്ഞത് കേട്ട് ഭദ്ര അടുക്കളയിലേക്ക് നടന്നു.
ദീപൻ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് തൊഴുതുകൊണ്ട് ചന്ദനം നെറുകയിൽ തൊട്ടു. മുറിയിലേക്ക് കയറി ഒരു വെള്ള മുണ്ടു എടുത്തു ഉടുത്തു.
വെള്ള വരയുള്ള ഷർട്ടിന്റെ കൈ മടക്കിക്കൊണ്ടു ഹാളിലേക്ക് വന്നു കസേര നീക്കി ഇരുന്നു.
“ഞായറാഴ്ച അച്ഛനും അമ്മാവന്മാരും വന്നു കണ്ടാൽ കൊള്ളാമെന്നു പറഞ്ഞതിന് പ്രകാരമാണ് ഞാൻ വന്നത്.” രേവതിയമ്മ കാര്യത്തിലേക്ക് കടന്നു.
“അതെ രേവതിയമ്മേ……ഞാൻ അങ്ങോട്ടേക്ക് ഇന്നോ നാളെയോ ആയിട്ട് വരാൻ ഇരിക്കുവാരുന്നു ….” ദീപൻ ഇടക്ക് കയറി പറഞ്ഞു.
“എന്താ ദീപാ ….?” രേവതിയമ്മ കണ്ണിമയ്ക്കാതെ ദീപനെ നോക്കി.
“കഴിഞ്ഞയാഴ്ച പൂടൂർ പണിക്കരുടെ അടുത്തൊന്നു നോക്കിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത്, അത് എന്റെ ഭദ്രയ്ക്ക് ഇനി മൂന്നുകൊല്ലത്തേക്ക് മംഗല്യ യോഗം കാണുന്നില്യ. അവൾക്ക് ജാതകത്തിൽ ചില്ലറ ദോഷങ്ങൾ ഒക്കെ
💬 Comments
View all comments