Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]
ഇല്ലാത്തതിന്റെ വിഷമം, രേവതിയമ്മയ്ക്ക് നടക്കാൻ ചെറിയ ബുദ്ധിമുട്ടും ഒപ്പം പ്രമേഹത്തിനു മരുന്നും. എല്ലാം അവർ തന്നെയാണ് ഈ പ്രായത്തിൽ നോക്കുന്നത്. ഒപ്പം വീട്ടിലെ ജോലിയെല്ലാം ഇപ്പോഴും അവർ ഒറ്റയ്ക്കു തന്നെയാണ് ചെയുന്നത്.
യാദൃശ്ചികമായാണ് ഭദ്രയെ അവരുടെ മകന് തന്നൂടെ എന്ന് എടുത്തടിച്ചമാതിരി ചോദിച്ചതും, അന്നാട്ടിലെ പ്രമാണിയും ആഢ്യനും ആയ വിശ്വനാഥന്റെ വീട്ടിലേക്ക് തന്റെ എല്ലാമെല്ലാമായ പെങ്ങളെ തരാം എന്ന് സമ്മതിച്ചതും.
പക്ഷെ അതിനിടയിൽ തന്റെ ജീവന്റെ ജീവനെ നഷ്ടപെടുത്തുമ്പോൾ ഉള്ള വേദന തനിക്ക് ചിരപരിചതമായ കണ്ണീരിൽ അലിഞ്ഞു ഇല്ലാതാകുന്നതിനെ കുറിച്ചൊന്നും ദീപന് ആലോചിക്കാൻ തോന്നിയില്ല.
രേവതിയമ്മ ദീപനോട് ചായ കുടിക്കാൻ പറഞ്ഞപ്പോൾ, കുറച്ചു നേരം അവരുടെയൊപ്പം ഇരിക്കണം എന്ന് ദീപനു തോന്നി.
ആണ്ടവനും വിശ്വനാഥനും തഞ്ചാവൂരിലേക്ക് എത്തുമ്പോൾ സമയം ഉച്ചയോടു അടുത്തു. അവർ കേശവന്റെ വീട് ലക്ഷ്യമാക്കി നടന്നു.
അയാളുടെ ഭാര്യയും മകളും മാത്രമേ അവിടെ അവർക്ക് കാണാൻ ആയുള്ളൂ …
കേശവൻ എവിടെയെന്ന ചോദ്യത്തിന് ആ പാവം വീട്ടമ്മ ആരുടെയോ പ്രാർഥനകൊണ്ട് ആണോ അയാളുടെ സ്വരൂപം പല തവണ കണ്ടിട്ടുണ്ടെകിലും ധൈര്യം സംഭരിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
“അവര്, ഒരു നല്ല കാര്യത്തുക്ക് പോയിരിക്കങ്ങ, സായിൻകാലം ആണതും വരെന്ന് സൊല്ലിറക്കാഹ്.”
ആണ്ടവൻ അതുകേട്ടുകൊണ്ട് വിശ്വനാഥനോടു പറഞ്ഞു,
“ഭയപടര്തുക്ക് ഒന്നും ഇല്ല അയ്യാ, അന്ത ആളെ തേവയിലമ കൊല്ല വേണ്ടാം.”
***
ക്ലിനിക്കിന്റെ ഉള്ളിലേക്ക് കടക്കുമ്പോ കേശവന്റെ കാലുകൾ ഒന്ന് വിറച്ചു. പറയാനായി വാക്കുകൾ കിട്ടുന്നുമില്ല.
ഇനിയിപ്പോ എന്താണ് ചെയുക? അപ്പോഴാണ് കാലങ്ങൾ കൊണ്ട് തന്റെ ഭാര്യ ശിവകാമി തന്റെ മനസിലെ സത്യങ്ങൾ ഒരു ലെറ്റർ രൂപത്തിൽ വെള്ള കടലാസിൽ എഴുതിയത് ഓർമ വന്നത്.
കേശവൻ ബാഗു പരതികൊണ്ട് അതെടുത്തു. അതെ തന്റെ മനസിലുള്ളത് എല്ലാം ഇതിലുണ്ട്.
“ഭദ്രേ … നിന്നെ കാണാൻ ഒരാള് പുറത്തു നില്കുന്നുണ്ടെ..”
ഭദ്ര നടന്നു വന്നപ്പോൾ കേശവൻ ഒരു കസേരയിൽ ഇരിക്കുന്നത് കണ്ടു.
“മോളെ … ഞാൻ കേശവൻ ആണ്, മോളുടെ അച്ഛന്റെയും അമ്മയുടേം അടുത്ത കൂട്ടുകാരനും ഡ്രൈവറുമായിരുന്ന …”
കുഞ്ഞുന്നാളിൽ കണ്ടു മറന്ന ഈ മുഖം വീണ്ടും ഓർത്തപ്പോൾ ഭദ്രയ്ക്ക് മനസ്സിൽ എവിടെയോ…
‘അതെ,
💬 Comments
View all comments