0%

Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]

Author : kkwriter2024 Read All Parts 7173

വന്നതാണ്. പക്ഷെ അവളുടെ ചേട്ടൻ കൊണ്ടുവെച്ച ആ ജാതകദോഷം! അതുകൊണ്ടു മൂന്നുകൊല്ലം കൂടെ കാത്തിരിക്കുക എന്ന് വെച്ചാൽ!
മകന് മറ്റൊരുവളെ വിവാഹം ചെയ്തു കൊടുത്താൽ പിന്നെ ഗൗരിയെപോലെ ഭദ്രയും കയ്യിൽ നിന്നും വഴുതി പോകും!

ഗൗരി. അവളോടുള്ള ഭ്രാന്തമായ ആവേശം 16ആം വയസുമുതൽ തുടങ്ങിയതാണ്. പക്ഷെ കളികൂട്ടുകാരനും നർത്തകനുമായ ദേവനോടുള്ള ഗൗരിയുടെ പ്രണയം തന്റെ മനസിനെ താളം തെറ്റിച്ചു. മദ്യം തലയ്ക്ക് പിടിച്ചപ്പോൾ അവളെ കയറിപിടിച്ചതാണ് അന്ന്, ആ ചോര തിളപ്പിൽ അന്നങ്ങനെ ശ്രമിച്ചത് കൊണ്ടാണ്, ഈ പ്രശ്നങ്ങൾക്ക് എല്ലാം മൂലകാരണം, പക്ഷെ പ്രായം ഇത്രയായിട്ടും എന്താണ് തന്റെ ഈ ആവേശം മാത്രം ഒടുങ്ങാത്തത്?

ഗൗരിയോടുള്ള മോഹം പകയായി വിദ്വേഷമായി മാറി ഒടുവിൽ അവളെ ഇല്ലാതെയാക്കാൻ തക്കവണ്ണം മനസ്സിൽ വളർന്നത് ഇത്രയും കാലം എല്ലാവരിൽ നിന്നും മറച്ചു വെച്ചു. പക്ഷെ പ്രായം കൂടുന്തോറും വല്ലാത്ത ഒരു ഭയം ഉള്ളിൽ വേട്ടയാടുന്നു.

ഭദ്രയെ എന്തിനാണ് ഈ പ്രായത്തിൽ താൻ മോഹിക്കുന്നത്?
ചോദ്യങ്ങൾക്ക് ഉത്തരമില്ല!

അന്ന് സന്ധ്യ കഴിയാം നേരം ദീപൻ അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോൾ മഹാദേവൻ നമ്പൂതിരി വിളിക്കുയുണ്ടായി ..

“ദീപാ.. ഒന്ന് നിൽക്കൂ …”
“എന്താ മഹാദേവൻ ചേട്ടാ …”

“നമ്മടെ കേശവനില്ലേ … അച്ഛന്റെ ഡ്രൈവർ ….”

“മരിച്ചുപോയ കേശവേട്ടൻ ആണോ?”

“അയാള് മരിച്ചിട്ടൊന്നും ഇല്യടോ … ഇത്രേം നാള് ഏതോ സ്‌ഥലത്തു പെട്ട് കെടക്കുകയാണ് എന്നാണ് പറഞ്ഞത് … ദീപനെയും ഭദ്രയേയും കാണാൻ ആണ് വന്നത്. ഞാൻ ക്ലിനിക്കിലേക്ക് പോകാൻ പറഞ്ഞിരുന്നു…..”

“ആഹ് …ഞാൻ ഭദ്രയോടു ചോദിക്കട്ടെ…”
“ആയിക്കോട്ടെ ദീപാ..”

ദീപൻ അമ്പലത്തിൽ നിന്നും തൊഴുതിറങ്ങി, ചേതക്കിന്റെ അടുത്ത് നിന്നു. ക്ലിനിക്കിലേക്ക് നോക്കുമ്പോൾ ഭദ്ര ചിരിച്ചു കൊണ്ട് നടന്നു ഏട്ടന്റെ അടുത്തെത്തി.

“പോകാം ….”

ഇരുവരും വീട്ടിലേക്ക് വരുമ്പോൾ ദീപൻ ചോദിച്ചു തുടങ്ങി …

“മോളെ … കേശവേട്ടൻ….”
“ഹാ…. ഏട്ടാ.. വിശ്വസിക്കാൻ കഴിയുന്നില്ല. മരിച്ചെന്നു ഇത്രയും നാള് കരുതിയതല്ലേ?”

“മോളെ … കേശവേട്ടൻ എന്താ പറഞ്ഞത്. നമ്മളെ കാണാനായി മാത്രം വരുമ്പോൾ എനിക്കെന്തോ പോലെ തോന്നുന്നു.”

“ഹാ ഏട്ടാ , സംസാരിച്ചു തുടങ്ങുമ്പോ അനന്തേട്ടൻ

💬 Comments

View all comments