Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]
വലിയ സന്തോഷം മറ്റൊന്നുണ്ടായിരുന്നില്ല. അവന്റെ മനസ്സിൽ ഉള്ള ആഗ്രഹം ഭദ്രയെ പാണീഗ്രഹണം ചെയ്യുക എന്നതായിരുനെങ്കിലും അമ്മയ്ക്ക് ഒരു കൂട്ടു നൽകുക എന്നതാണ് ഇപ്പോഴുള്ള ആവശ്യം.
എല്ലാം മനസ്സിലാക്കിയ രേവതിയമ്മയ്ക്കും എതിരുണ്ടായില്ല. അവർക്കും രഹസ്യങ്ങൾ ഉറങ്ങുന്ന ആ വീട്ടിൽ നിന്ന് പോകണം എന്നാഗ്രഹിച്ചിരുന്നു. തന്റെ ഭർത്താവ് കാരണം അനാഥരായ രണ്ടു മക്കൾ തന്നെ ക്ഷണിച്ചപ്പോൾ അവർ മറ്റൊന്നും ചിന്തിച്ചില്ല. ഭർത്താവിന്റെ ദുഷ്:പ്രവൃത്തികൾക്ക് അത്രയെങ്കിലും പ്രായശ്ചിത്തം ആകട്ടെ എന്നും കരുതി.
അനന്തൻ അമ്മയെ ഭദ്രയ്ക്കും ദീപനും കൊടുത്തുകൊണ്ട് ഡൽഹിയിലേക്ക് യാത്രയായി.
***
രേവതിയമ്മ വന്നത് മുതൽ ഭദ്രയും ദീപനും രണ്ടു മുറിയിലായി ഉറക്കം. രേവതിയമ്മ കട്ടിലിൽ കിടക്കുമ്പോൾ അവരുടെ കാലൊക്കെ തിരുമ്മിക്കൊടുത്തുകൊണ്ട് ഭദ്ര നിലത്തു പായ വിരിച്ചു കിടക്കും.
ഒരിക്കൽ രേവതിയമ്മ കുളത്തിൽ നിന്നും കുളികഴിഞ്ഞു വന്നിട്ട് തലമുടി തോർത്തുമ്പോൾ ഭദ്രയോടു ചോദിച്ചു,
“അനന്തൻ പറഞ്ഞിരുന്നു…. മോൾക്ക് മറ്റൊരാളെ ഇഷ്ടമാണ്…എന്ന്..”
“അത്…അമ്മെ…ഞാൻ….” ഭദ്ര വാക്കുകൾക്ക് വേണ്ടി പരതി.
“വേണ്ട മോളെ, പറയാൻ വേണ്ടി ബുദ്ധിമുട്ടണ്ട, എനിയ്ക്കെല്ലാം മനസിലാകും. ഞാൻ ഇവിടെ ഉള്ളതുകൊണ്ടാണ് നിങ്ങൾ രണ്ടാളും തത്കാലം ഒന്നിയ്ക്കാതെ നില്കുന്നത് എന്ന് അമ്മയ്ക്കറിയാം. എനിക്കറിയാം, അനന്തനുമായി നിന്റെ കല്യാണം നടക്കാതിരുന്നത് ദൈവഹിതം ആണ് മക്കളേ.. നന്നായി. എനിയ്ക്കിപ്പോൾ രണ്ടു മക്കളെക്കൂടെ കിട്ടി.”
ഭദ്ര രേവതിയമ്മയെ കെട്ടിപ്പിച്ചുകൊണ്ട് കരഞ്ഞു.
“ഞങ്ങൾക്ക് പിരിയാൻ ആവില്ലമ്മെ…. നാടിനും സമൂഹത്തിനും മുൻപിൽ ഞങ്ങൾ പാപികളാണ്. പക്ഷെ….ഞങ്ങൾ…”
“വേണ്ടമോളെ…അരുതാത്തതൊന്നും എന്റെ മോനും മോളും ചെയ്തിട്ടില്ല. ഒരു പക്ഷെ അതിനു കാരണം എന്റെ ഭർത്താവ് കൂടെയല്ലേ? ഗൗരിയും ദേവനും ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെയൊന്നും ആവില്ലായിരിക്കും അല്ലെ?”
“ഞങ്ങൾക്ക്…അറിയില്ല അമ്മെ…” ഭദ്ര വിതുമ്പി.
ഇരുവരും രേവതിയമ്മയെ സ്വന്തം അമ്മയായി കാണാൻ തുടങ്ങിയിരുന്നു. അമ്മയുടെ മുൻപിൽ അങ്ങനെ ഒന്നും ചെയ്യാൻ ഇനി അങ്ങോട്ട് ഇരുവർക്കും ആവില്ല. അതുകൊണ്ട് ഭദ്രയും ദീപനും അവരുടെ മോഹങ്ങളെ പഞ്ജരത്തിൽ ഇട്ടുകൊണ്ട് ജീവിക്കുകയാണ്.
അവർക്കു വേദന കാണുമായിരിക്കും. അതിലും ഒരു സുഖം. അമ്മയ്ക്ക് വേണ്ടി മക്കൾ മാറ്റിവെക്കുന്ന മനോഹരമായ ആ സുഖം!
മക്കൾക്ക് ഇക്കാര്യത്തിൽ പൂർണ സമ്മതം നല്കാൻ ഏതൊരമ്മയ്ക്കും ചെറിയ മടി കാണുമല്ലോ? അതുകൊണ്ട് രേവതിയമ്മ അതേക്കുറിച്ചു മാത്രം
💬 Comments
View all comments