Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]
കാണാൻ ആയുള്ളൂ …
കേശവൻ എവിടെയെന്ന ചോദ്യത്തിന് ആ പാവം വീട്ടമ്മ ആരുടെയോ പ്രാർഥനകൊണ്ട് ആണോ അയാളുടെ സ്വരൂപം പല തവണ കണ്ടിട്ടുണ്ടെകിലും ധൈര്യം സംഭരിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
“അവര്, ഒരു നല്ല കാര്യത്തുക്ക് പോയിരിക്കങ്ങ, സായിൻകാലം ആണതും വരെന്ന് സൊല്ലിറക്കാഹ്.”
ആണ്ടവൻ അതുകേട്ടുകൊണ്ട് വിശ്വനാഥനോടു പറഞ്ഞു,
“ഭയപടര്തുക്ക് ഒന്നും ഇല്ല അയ്യാ, അന്ത ആളെ തേവയിലമ കൊല്ല വേണ്ടാം.”
***
ക്ലിനിക്കിന്റെ ഉള്ളിലേക്ക് കടക്കുമ്പോ കേശവന്റെ കാലുകൾ ഒന്ന് വിറച്ചു. പറയാനായി വാക്കുകൾ കിട്ടുന്നുമില്ല.
ഇനിയിപ്പോ എന്താണ് ചെയുക? അപ്പോഴാണ് കാലങ്ങൾ കൊണ്ട് തന്റെ ഭാര്യ ശിവകാമി തന്റെ മനസിലെ സത്യങ്ങൾ ഒരു ലെറ്റർ രൂപത്തിൽ വെള്ള കടലാസിൽ എഴുതിയത് ഓർമ വന്നത്.
കേശവൻ ബാഗു പരതികൊണ്ട് അതെടുത്തു. അതെ തന്റെ മനസിലുള്ളത് എല്ലാം ഇതിലുണ്ട്.
“ഭദ്രേ … നിന്നെ കാണാൻ ഒരാള് പുറത്തു നില്കുന്നുണ്ടെ..”
ഭദ്ര നടന്നു വന്നപ്പോൾ കേശവൻ ഒരു കസേരയിൽ ഇരിക്കുന്നത് കണ്ടു.
“മോളെ … ഞാൻ കേശവൻ ആണ്, മോളുടെ അച്ഛന്റെയും അമ്മയുടേം അടുത്ത കൂട്ടുകാരനും ഡ്രൈവറുമായിരുന്ന …”
കുഞ്ഞുന്നാളിൽ കണ്ടു മറന്ന ഈ മുഖം വീണ്ടും ഓർത്തപ്പോൾ ഭദ്രയ്ക്ക് മനസ്സിൽ എവിടെയോ…
‘അതെ, കേശവമാമൻ എന്ന് താൻ വിളിച്ചിരുന്ന … ആ മനുഷ്യൻ
പക്ഷെ ഇപ്പോഴുള്ള അയാളുടെ വേഷവും മറ്റും കാണുമ്പോൾ എന്തോ .. ഒരു…’
“കേശവമാമൻ മരിച്ചുപോയി എന്നാണ് ദീപേട്ടൻ പറഞ്ഞിരുന്നത്….”
“അതെ മോളെ… ഇത്രയും നാളും മരണകിടക്കയിൽ തന്നെ ആയിരുന്നു. ഒരു തരത്തിൽ ജയില് പോലെ. അന്നത്തെ അപകടത്തിന്റെ ഞെട്ടലിൽ എന്റെ സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടു. ആ
💬 Comments
View all comments