Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]
എല്ലാവരും ആയിട്ട് ഉണ്ടായിരുന്നു. കുറച്ച് കൂടുതൽ അടുപ്പം ഉണ്ടായിരുന്നത് രേവതിയമ്മയോടും വിശ്വനാഥനോടും ആയിരുന്നു. അതിന്റെ അവസാനം അങ്ങനെയും ആയി.
ദീപൻ മെനഞ്ഞുണ്ടാക്കിയ, ഭദ്രയുടെ ഒരു കന്നഡക്കാരനും ആയുള്ള, അവനെപ്പോലും അറിയിക്കാതെയുള്ള പ്രേമവിവാഹത്തിന്റെയും, പിന്നെ ഗർഭിണിയായപ്പോൾ അവളെ വിട്ട് ഓടിക്കളഞ്ഞ അവളുടെ ആ ഭർത്താവിന്റെയും, ‘ദു:ഖകഥയ്ക്ക്’ നാട്ടുകാർക്കിടയിൽ വലിയ സ്വാധീനമായിരുന്നു.
ദീപൻ തുടക്കത്തിൽ എതിർത്തതാണെന്നും, അതുകൊണ്ടാണ് അവൻ ഇടയ്ക്കിടയ്ക്ക് പെങ്ങളെക്കാണാൻ പൊയ്ക്കൊണ്ടിരുന്നതും എന്നൊരു അനുബന്ധ കഥയും അവൻ നാട്ടിൽ ചിലരോടെങ്കിലും മെനഞ്ഞിരുന്നു.
തന്റെ ഏക അനിയത്തിയ്ക്ക് എതിരു നില്ക്കാതെ അവളുടെ എല്ലാ പ്രശ്നങ്ങളിലും ആ ഏട്ടൻ കൂടെ നിന്നുവെന്നു പറഞ്ഞപ്പോൾ, പക്ഷേ ആർക്കും യാതൊരു പ്രത്യേകതയും തോന്നിയില്ല. അവർ തമ്മിലുള്ള സഹോദരസ്നേഹം നാട്ടിൽ എല്ലാവർക്കും അറിയുന്നതാണല്ലോ. അവരുടെ ചെറുപ്പകാല ദുരന്തങ്ങളും ഭദ്രയ്ക്ക് വേണ്ടിയുള്ള അവന്റെ എക്കാലത്തേയും ജീവിതവും അറിയുന്ന ആർക്കും അതിൽ യാതൊരു സംശയവും തോന്നിയില്ല. ദീപൻ ഭദ്രയ്ക്കൊപ്പം നിന്നില്ലെങ്കിലേ ആർക്കും അത്ഭുതമാവുകയുള്ളൂ! പിന്നെ ആരും ഒന്നും തിരക്കിയില്ല. അല്ലെങ്കിൽത്തന്നെ ആർക്കാണ് ഇതിനൊക്കെ നേരം?
***
മൂന്നു വർഷത്തിനുശേഷം ഭദ്ര തന്റെ ജോലി രാജിവെച്ച്, തിരികെ നാട്ടിലെത്തിയത് അവളോളം സുന്ദരിയായ ഒരു പെൺകുഞ്ഞും, അതുപോലെ സുന്ദരനായ ഒരാൺകുഞ്ഞുമായിട്ടായിരുന്നു. രണ്ടുവയസ്സുകാരായ ഇരട്ടക്കുട്ടികൾ - ദേവനും ഗൗരിയും.
കുട്ടികൾക്ക് ദീപന്റെ മുഖഛായ ഉണ്ടെങ്കിലും, അമ്മാവന്റെ ഛായ വരുന്നതിൽ വലിയ അതിശയം ഇല്ലാത്തതിനാൽ ആരും അത് ഗൗനിച്ചില്ല.
ഭദ്ര കുട്ടികളെക്കൊണ്ട് ഏട്ടനെ “അച്ഛാ” എന്നു വിളിയ്ക്കാൻ തന്നെയാണ് പഠിപ്പിച്ചത്.
“അച്ഛനില്ലെന്ന് അവർക്ക് തോന്നാതിരിയ്ക്കട്ടെ” എന്ന ദീപന്റെ വാദം, കേട്ടവർക്കെല്ലാം ബോധ്യമായി.
സത്യം മുന്നിൽ തുറന്നുവെച്ചാൽപ്പിന്നെ ആളുകൾ കാണില്ല.
പലരുടേയും “നിനക്കും ഒരു ജീവിതം
💬 Comments
View all comments