0%

Chapter Title : ഭർത്താവിന്റെ വീട്ടിലെ എന്റെ അനുഭവം [കൊച്ചുമോൻ]

Author : Kochumon Read All Parts 30.9K

ഉണ്ട്.. ചേച്ചിക്കും രണ്ടു കുട്ടികൾ ആണ്.. 5 ലും 7 ലും പഠിക്കുന്ന കുട്ടികൾ..

അവിടെ വന്നപ്പോൾ മുതൽ എന്റെ കുട്ടികൾ അവരുടെ കൂടെ ആയി കളി..

ഞാൻ ചെന്ന് അമ്മയെ കണ്ടു.. അമ്മ കിടപ്പാണ്.. സംസാരിക്കും. എന്റെ ഒപ്പം വിമല ചേച്ചിയും ഉണ്ട്..

ചേച്ചി പറഞ്ഞു..

ഹെമേ. അമ്മക്ക് ആരേലും ഒക്കെ എപ്പോഴും അടുത്ത് വേണം.. അല്ലെങ്കിൽ സങ്കടം ആകും..

ഞാൻ കുറച്ചു ദിവസം ഉണ്ടാകും അമ്മേ..

ഞാൻ അമ്മയെ നോക്കി പറഞ്ഞു..

വിവേക് വന്നില്ലേ മോളെ..

ചേട്ടാന് ലീവില്ല അമ്മേ..

അപ്പോഴേക്കും കുട്ടികൾ ബഹളം വച്ചു കൊണ്ട് അങ്ങോട്ട്‌ വന്നു..

അവരുടെ ചിരിയും കളിയും റൂമിൽ നിറഞ്ഞു.. അതൊക്കെ കണ്ടപ്പോൾ അമ്മക് സന്തോഷം ആയി..

ഞാൻ ഡ്രസ്സ്‌ മാറി വിമല ചേച്ചിക്ക് ഒപ്പം അടുക്കളയിൽ കൂടി.. അവിടെ ഇരുന്ന് ഓരോ കാര്യം പറഞ്ഞു സംസാരിച്ചു..

ചേച്ചി പറഞ്ഞു..

വേണുവേട്ടൻ വന്നിട്ടുണ്ട്.

ആണോ. എന്തിയെ...

ഞാൻ ചോദിച്ചു..

അവർ പുറത്ത് പോയേക്കുവാ ഇപ്പൊ വരുവായിരികും..

ചേച്ചി പറഞ്ഞു..

വേണുവേട്ടൻ ഏറ്റവും മൂത്ത ചേട്ടൻ ആണ്. പുള്ളിടെ ഭാര്യ ആണ് ജയ.. അവരുടെ കുട്ടികൾ ബാംഗ്ലൂരിൽ പഠിക്കുവാണ്..

ഞാനും വിമല ചേച്ചിയും സംസാരിച്ചു കൊണ്ട് നിക്കുമ്പോൾ

എടി ഹെമേ...

എന്നൊരു വിളി. ഞാൻ തിരിഞ്ഞു നോക്കി.

ജയചേച്ചി ആണ്..

നിയെപ്പോ വന്നെടി ഹെമേ.

കുറച്ചു നേരം ആയി ചേച്ചി..

ചേച്ചി എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ ദേഹത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

നീ മുമ്പത്തെ കാലും സുന്ദരി ആയല്ലോടി പെണ്ണെ..

ഞാൻ പുഞ്ചിരിച്ചു..

ഞാൻ വിചാരിച്ചു ഹെമേ.

💬 Comments

View all comments