Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]
.
ഫോണിന്റെ അപ്പുറത്ത് അച്ചു ഒരു നിമിഷം സ്തബ്ധയായി നിന്നു. എന്റെ ശബ്ദത്തിലെ കാഠിന്യം അവളെ അത്രമേൽ തളർത്തിക്കളഞ്ഞിരുന്നു.
പക്ഷേ, അവളുടെ ആ മൗനം എന്റെ ദേഷ്യത്തെ ശമിപ്പിക്കുന്നതിന് പകരം എണ്ണ പകരുകയാണ് ചെയ്തത്.
"ഹരി... നീ എന്തൊക്കെയാ ഈ പറയുന്നത്? അതൊരു പ്രൊഫഷണൽ വർക്കാണ്. ഡാൻസ് ആകുമ്പോൾ പാർട്നേഴ്സ് തമ്മിൽ സ്പർശിക്കേണ്ടി വരും. അതിനിപ്പോ..." അവൾ പതർച്ചയോടെ തിരുത്താൻ ശ്രമിച്ചു.
"പ്രൊഫഷണലിസമോ? കൊള്ളാം!" ഞാൻ പുച്ഛത്തോടെ ചിരിച്ചു. "ഒരുത്തൻ നിന്റെ അരക്കെട്ടിലും വയറിലും അമർത്തിപ്പിടിച്ച്, നിന്റെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി നിൽക്കുന്നത് കാണുമ്പോൾ അതിനെ പ്രൊഫഷണലിസം എന്ന് വിളിക്കാൻ എനിക്ക് സൗകര്യമില്ല അച്ചു. 16 തവണ അവൻ നിന്നെ ഉപയോഗിക്കുകയായിരുന്നു എന്ന് നിനക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലേ? അതോ നീ അത് മനപ്പൂർവ്വം ആസ്വദിക്കുകയാണോ?"
"ഹരി!"
അവൾ ഉച്ചത്തിൽ വിളിച്ചു. അവളുടെ ശബ്ദത്തിൽ ദേഷ്യത്തേക്കാൾ കൂടുതൽ സങ്കടമായിരുന്നു.
"നീ എന്നെ ഇത്രയും തരംതാഴ്ത്തി കാണരുത്. ഞാൻ നിന്റെ ഭാര്യയാണ്. ആ സൽമാൻ എന്റെ ടീം മെമ്പറുമാണ്. ഡാൻസ് ഫ്ലോറിൽ അവൻ എന്റെ പാർട്നർ മാത്രമാണ്. നിനക്ക് എന്നെ വിശ്വാസമില്ലേ?"
"വിശ്വാസത്തിന്റെ പ്രശ്നമല്ല ഇത് അച്ചു, അന്തസ്സിന്റെ പ്രശ്നമാണ്!" ഞാൻ അലറി.
"നാട്ടിലെ ഏതെങ്കിലും ഒരു ചാനലിൽ ഐറ്റം ഡാൻസ് കളിക്കാനല്ല ഞാൻ നിന്നെ അങ്ങോട്ട് അയച്ചത്. നിന്റെ ആ വസ്ത്രധാരണം കണ്ടോ നീ? വിയർപ്പിൽ കുതിർന്ന് ശരീരം മൊത്തം പുറത്ത് കാണിക്കുന്ന ആ വേഷം കെട്ടി നീ അവനോടൊപ്പം ആടുമ്പോൾ, കാണുന്നവൻ നിന്നെ ഒരു ഡാൻസറായിട്ടല്ല, മറിച്ച് ഒരു ഐറ്റത്തെ പോലെ നോക്കി കാണുന്നത് എന്ന് നിനക്ക്
💬 Comments
View all comments