Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]
കഴിപ്പിക്കാനുള്ള പ്ലാനോക്കേ ഉണ്ടായിരുന്നു പണ്ട്..
പക്ഷെ എന്റെ ഭാഗ്യം കൊണ്ട് അവള് 18 വയസ്സിൽ തന്നെ വീട്ടീന്ന് ചാടിപ്പോയി വേറെ ഒരുത്തന്റെ കൂടെ…
എനിക്ക് ശരിക്കും അതിലൊന്നും താല്പര്യം ഇല്ലായിരുന്നു. പിന്നെ ഞാൻ നന്നായി പഠിച്ച് mba ഒക്കെ നല്ല റാങ്കോട് പാസ്സ് ആവുകയും എന്റെ 22 ആം വയസ്സിൽ uk യിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിലേക്ക് ജോലിക്ക് വരുകയും ചെയ്തു..
എന്റെ അമ്മയെ ഇങ് കൊണ്ടുവരാനുള്ള പ്ലാനൊക്കെ ഉണ്ടായിരുന്നതാണ്. അപ്പോളാണ് പെട്ടെന്ന് ഒരു അറ്റാക്ക് വന്ന് അമ്മ മരിക്കുന്നത്.
അമ്മ പോയതിന്റെ ഡിപ്രെഷൻ ടൈമിൽ ആണ് ഇവളെന്റെ ജീവിതത്തിലേക്ക് വരുന്നത്. എന്റെ ഓഫീസിൽ എനിക്ക് കീഴിൽ ജോലി ചെയ്യുന്നവളായിരുന്നു അവൾ..
പേര് അർച്ചന.
അച്ചു എന്നാ വിളിപ്പേര്.

ഒരു തനി കൊച്ചിക്കാരി പെണ്ണ്..ഞങ്ങളുടെ കാര്യം പറയുകയാണെന്റെ ഒരിക്കലും ചേരാത്ത രണ്ടാളുകൾ എന്ന് വേണമെങ്കിൽ പറയാം.
ഞാനധികം ലോകം കാണാത്ത ആളാണെങ്കിൽ അവള് ലോകം മുഴുവൻ കറങ്ങി കാൽ കീഴിൽ വച്ചവളാണ്. ഞാൻ നാടൻ ആണെങ്കിൽ അവൾ ലോക മോഡേൺ ആണ്,.
എനിക്ക് അപരിചിതരോടൊക്കെ സംസാരിക്കാൻ കുറച്ചു പാടാണ്. പക്ഷെ അവൾക്ക് ആരോടും സംസാരിക്കാൻ മടിയില്ല.അത് പോരാതെ നാവിനു എല്ലില്ലാത്ത സ്വഭാവം.
ആകെ ഒത്തുപോകുന്ന ഒന്നേ ഉള്ളു.
ഞാൻ പാതി അനാഥൻ ആണ്.
അവൾ ജന്മനാ അനാഥ ആണ്. ചുരുക്കം പറഞ്ഞാൽ ചോദിക്കാനും പറയാനും ഇല്ലാത്ത രണ്ടുപേർ.
അമ്മ ഇല്ലാതായത്തിന്റെ വേദന തീർത്തതൊക്കെ അവളാണ്.
5 വർഷത്തോളം ഞങ്ങൾ പ്രേമിച്ചു
അവസാനം വളരെ ലളിതമായി കല്യാണം കഴിച്ചു
ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 2 കൊല്ലം തികയുന്നു..
💬 Comments
View all comments