Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]
ചതിയുടെ രൂപം മാത്രമായിരുന്നു.
എന്നെ കണ്ടതും അച്ചു ചിരിച്ചുകൊണ്ട് അടുത്തു വന്നു.
"എന്താടാ ഇത്... ഇത്രക്ക് സ്പെഷ്യൽ ആയ ദിവസം തന്നെ നീ ഇങ്ങനെ വരാൻ ഡിലേ കാണിച്ചാൽ എങ്ങനെയാ?"
അവൾ എന്റെ തോളിൽ കൈവെച്ച് പരിഭവത്തോടെ ചോദിച്ചു.
"ഞാൻ നിന്നോട് പറഞ്ഞതല്ലേ... കുറച്ച് തിരക്കിലായിരുന്നു. അതുകൊണ്ടല്ലേ വൈകിയത്."
ഞാൻ ശബ്ദത്തിൽ വികാരം കലർത്താതെ മറുപടി നൽകി.
അവൾ പെട്ടെന്ന് മൂക്ക് ചുളിച്ചുകൊണ്ട് എന്റെ അരികിലേക്ക് മുഖം അടുപ്പിച്ചു. ഒന്ന് മണപ്പിച്ചു നോക്കിയ ശേഷം അവൾ കണ്ണ് കൂർപ്പിച്ചു.
"നീ കുടിച്ചോ?"
"അധികമൊന്നുമില്ല. രണ്ട് ബിയർ കുടിച്ചു. ഒന്നല്ലെങ്കിലും ഇന്നെനിക്കും ഒരു സ്പെഷ്യൽ ഡേ അല്ലേ മോളെ അച്ചു..."
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
"ഇല്ലാത്ത ഓരോ ശീലങ്ങൾ ഇങ്ങനെ തുടങ്ങിക്കോ തെമ്മാടി..."
അവൾ എന്റെ നെഞ്ചിൽ പതുക്കെ തട്ടി. പിന്നെ അവൾ എന്റെ പിന്നിൽ നിൽക്കുന്ന ടോണിയെയും സംഘത്തെയും ശ്രദ്ധിച്ചു.
"ഇതാരാ ഹരി?"
"ഇതെന്റെ കൂട്ടുകാരാണ്. നിന്റെ ബർത്ത്ഡേ ആണെന്ന് പറഞ്ഞപ്പോൾ ഇവർക്കും വരണമെന്ന് വലിയ നിർബന്ധം."
അച്ചു അവരെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു.
"വെൽക്കം ഗയ്സ്! എന്തായാലും നീ ഇവിടെ നിൽക്ക്. ഇനി കുടിക്കല്ലേ ട്ടോ..."
എന്ന് എന്നോട് പറഞ്ഞിട്ട് അവൾ ഗൗരിയുടെ അടുത്തേക്ക് നീങ്ങി.
സ്റ്റുഡിയോയുടെ ഒരു മൂലയിൽ മൊബൈൽ സ്റ്റാൻഡിൽ ഘടിപ്പിച്ച ക്യാമറ വഴി അച്ചുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലൈവ് സ്ട്രീമിംഗ് നടക്കുന്നുണ്ടായിരുന്നു. ഏകദേശം ഇരുപതിനായിരത്തോളം ആളുകൾ ആ ലൈവ് കാണുന്നുണ്ടെന്ന് ടോണി എന്റെ കാതോരം പറഞ്ഞു. ലോകത്തിന് മുന്നിൽ അവൾ ഒരു ആദർശ ദമ്പതികളുടെ
💬 Comments
View all comments