0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]

Author : Gilli Bala Read All Parts 30.7K

അവളുടെ കയ്യിൽ മുറുകെ പിടിച്ചു.

"ഇത്തവണ എനിക്ക് വേണ്ട അച്ചു... നിന്റെ ഫ്രണ്ട്സിന് കൊടുത്തേക്ക്."

എന്റെ ശബ്ദത്തിലെ തണുപ്പ് അവൾ ശ്രദ്ധിച്ചില്ല.

"അതെങ്ങനെയാടാ... നീയല്ലേ എന്റെ ഹസ്ബൻഡ്, നീയാദ്യം കഴിക്കണം."

അച്ചു നിർബന്ധിച്ചു.

"നമുക്ക് പതിവൊന്ന് മാറ്റിപ്പിടിച്ച് നോക്കാം. കഴിഞ്ഞ ഒരു കൊല്ലമായി ഇതല്ലേ നിന്റെ ലോകം? അപ്പൊ അവർക്ക് തന്നെ ഇരിക്കട്ടെ ഈ മധുരത്തിന്റെ ആദ്യ ഭാഗം."

ഞാൻ ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു.

അച്ചുവിന്റെ മുഖത്ത് ഒരു നിമിഷം അമ്പരപ്പ് മിന്നിമറഞ്ഞു. എങ്കിലും ലൈവ് ക്യാമറയ്ക്ക് മുന്നിലായതുകൊണ്ട് അവളത് ഒരു ചിരിയിൽ ഒതുക്കി. അവൾ ആദ്യം സിദ്ധാർത്ഥിനും, പിന്നെ സൽമാനും, അവസാനം ഗൗരിക്കും ആ കേക്ക് കഷ്ണം നൽകി. ഗൗരിക്ക് കൊടുത്തു കഴിഞ്ഞപ്പോഴേക്കും ആ പീസ് തീർന്നു. ഞാൻ അത് ഗൗനിക്കാത്ത മട്ടിൽ മേശയിൽ നിന്നും മറ്റൊരു കഷ്ണം എടുത്ത് വായിൽ വെച്ചു, അതിൽ നിന്നും ഒരു ചെറിയ ഭാഗം അച്ചുവിനും ഊട്ടി.

പാർട്ടി വീണ്ടും ഉഷാറായി. മ്യൂസിക്കിന്റെ താളം മുറുകി. ഇതിനിടയിൽ ഒരു വെയ്റ്റർ കുറെ മദ്യ ഗ്ലാസുകളുമായി ട്രേയിൽ എന്റെ മുന്നിലെത്തി. ഞാൻ അതിൽ നിന്നും ഒരു ഗ്ലാസ് എടുത്തു. ചുറ്റും നിൽക്കുന്നവരെയെല്ലാം ഞാൻ ഒന്നു കണ്ണോടിച്ചു. സൽമാനും സിദ്ധാർത്ഥും എന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു.

ഞാൻ ആ ഗ്ലാസിലെ മദ്യം മുഴുവനായി ഒറ്റവലിക്ക് കുടിച്ചിറക്കി. ഉള്ളിലെ പകയ്ക്ക് ആ മദ്യം ഇന്ധനം പകരുന്നത് പോലെ എനിക്ക് തോന്നി. മദ്യം തീർന്നതും, ഞാൻ ആ ഗ്ലാസ് പതിയെ കൈവിട്ടു.

'ഠിം...' എന്ന ശബ്ദത്തോടെ ഗ്ലാസ് തറയിൽ വീണു ചിന്നിച്ചിതറി.

പെട്ടെന്ന് സ്റ്റുഡിയോയിലെ

💬 Comments

View all comments