Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]
ഇത് കേൾക്കുമ്പോ എനിക്ക് മനസ്സിൽ ഒരുപാട് ആശ്വാസം ഉണ്ട് അച്ചു…ഞാൻ സ്വയംതെറ്റുകാരൻ ആണെന്ന് എന്റെ മനസ്സ് എന്നെ തന്നെ പഴിചാരി…”
ഹരി പറഞ്ഞു..
“എന്താ ഹരി ഇത്. എന്തിനാ ഇങ്ങനെയുള്ള ചിന്തകൾ ഒക്കെ നിനക്ക് വരുന്നത്…
You're my gem... You're the best.”
അച്ചു പറഞ്ഞു…
“താങ്ക്യൂ അച്ചു….
എന്തായാലും ഇന്ന് നിനക്ക് വേണ്ടി ഞാനൊരു സ്പിഷ്യൽ ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്…”
ഹരി പറഞ്ഞു…
“എന്റെ ഏത് ബര്ത്ഡേക്ക് ആണ് നീ ഗിഫ്റ്റ് തരാതെ ഇരുന്നിട്ടുള്ളത്…”
അച്ചു ഒരു കള്ള ചിരിയോടെ ചോദിച്ചു….
“ ഹ ഹ ഹ ഹ ഹ ഹ…..
പക്ഷെ ഇത് കുറച്ചു സ്പെഷ്യൽ ആണ്…
ലോകത്തോരു ഭർത്താവും ഭാര്യക്ക് ബർത്തഡേ ഗിഫ്റ്റ് ആയി കൊടുക്കാത്ത ഒരു ഐറ്റം…”
ഹരി പറഞ്ഞു…
“ടാ…. കുരുത്തക്കേട് ഒന്നും അല്ലല്ലോ…”
അച്ചു ചിരിയോടെ ചോദിച്ചു….
“ഏയ്…
ഇത് കുറച്ചു സീരിയസ് ആയ ഗിഫ്റ്റ് ആണ് അച്ചു…
ഞാനാരായിരുന്നു എന്ന് നീ കുറച്ചു മുന്നേ പറഞ്ഞില്ലേ…
എന്നാ ഈ ഗിഫ്റ്റ് നീ ആരായിരുന്നു എന്ന് എല്ലാവർക്കും പറഞ്ഞു കൊടുക്കും…
ടോണി…. അതിങ് എടുത്തോ…. “
ഹരി വിളിച്ചു പറഞ്ഞതും ടോണി തന്റെ കയ്യിലുള്ള ആ ചെറിയ ബോക്സ് അവിടേക്ക് കൊണ്ടുവന്നു…ഹരിയത് കയ്യിൽ വാങ്ങി അച്ചുവിന് നീട്ടി
“For my wonderful wife…” “
ഗിഫ്റ്റ് നീട്ടി അവൻ പറഞ്ഞു…അച്ചു നിറ പുഞ്ചിരിയോടെ അവനെ നോക്കി അത് കയ്യിൽ വാങ്ങി…ആ ദൃശ്യങ്ങൾ കണ്ട എല്ലാവരിലും സന്തോഷം നിറഞ്ഞു…ഒപ്പം അതിൽ എന്തെന്ന് അറിയുവാൻ ഉള്ള ആവേശവും…
ലൈവിൽ ഓടിക്കൊണ്ടിരിക്കുന്ന ഫോണിൽ
💬 Comments
View all comments