0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]

Author : Gilli Bala Read All Parts 30.8K

ഉറച്ച വാക്കുകളോടെ പറഞ്ഞു…

“ഹരി…നീ കളിക്കല്ലേ…

ഞാനെന്ത് ചെയ്തിട്ടാ ഇങ്ങനെ…”

അവൾ തേങ്ങലോടെ പറഞ്ഞു..

“നീ ഇതിൽ കൂടുതൽ എന്താണ് ചെയ്യണ്ടത്…

നീ പറഞ്ഞല്ലോ ഒരു ഭർത്താവായ എന്റെ ഗുണങ്ങളെ പറ്റി…

നിനക്കെന്ത് ഗുണമാണ് ഉള്ളതെന്ന് കൂടെ ഇവരോടൊക്കെ വിളിച്ചു പറഞ്ഞാ വളരെ നന്നായിരുന്നു…

പ്രേമിക്കാൻ ഞാനും കൂടെ കിടത്താൻ നിന്റെ കൂടെ നടക്കുന്ന ഈ നായകളും അല്ലേടി…. “

അത് കൂടെ കൂട്ടത്തോടെ അർച്ചനയുടെ തലയിൽ ഇടിത്തീ വീണത് പോലെയായി…

അവളുടെ മാത്രമല്ല…സിദ്ധാർഥ്വിന്റെയും സൽമാന്റെയും അവസ്ഥ വ്യത്യസ്തമല്ല..

“സിദ്ധു…ടാ..

ഇത് സങ്കതി കുഴപ്പമാ.. നീയാ ലൈവ് ഓഫ്‌ ചെയ്യ്.. ഇല്ലെങ്കിൽ നമ്മളെല്ലാം ഒന്നിച്ചു നാറും.. “

ഇതെല്ലാം കണ്ട് നിന്ന ഗൗരി സിദ്ധാർത്തിനോട് പറഞ്ഞു…അവൻ ശര വേഗത്തിൽ ലൈവ് പോകുന്ന ക്യാമറക്ക് മുന്നിലേക്ക് പാഞ്ഞു…

പക്ഷെ അതിനു വിലങ്ങു തടിയായി ടോണി കൊണ്ടുവന്ന 4 പേർ മുന്നിൽ നിന്നു…

“അനിയൻ എങ്ങോട്ടാ ഇത്ര ദൃതിയിൽ..?”

അയ്യപ്പൻ സിദ്ധുവിന്റെ നെഞ്ചിൽ കൈ വച്ചു…അവന്റെ കണ്ണിൽ കോപം കത്തി..

“ വഴിയിൽ നിന്ന് മാറടാ..

ഇല്ലെങ്കിൽ കൊന്ന് കളയും ഞാൻ…’”

സിദ്ധാർത്ത് പല്ല് കടിച്ചുകൊണ്ട് പറഞ്ഞു..

പെട്ടെന്ന് അയ്യപ്പൻറെ കൂടെ ബാക്കി 3 പേരും ടോണിയും അവനു മുന്നിൽ നിരന്നു…

“ടാ കന്നാലി…

നിന്റെ കളി കഴിഞ്ഞു. മിണ്ടാതെ ആ ഓരത്ത് നിന്നാ നിന്റെ തടിക്ക് കൊള്ളാം. ഇല്ലേ എടുത്തിട്ട് അലക്കി തുണിയില്ലാതെ ഓടിക്കും ഞങ്ങൾ..

അതും ഈ ലൈവ് ക്യാമറയുടെ മുന്നിലൂടെ.

ഇത് പറയുന്ന എന്റെ പേര് ഓർമയിൽ വച്ചോ…

പീറ്റർ…മട്ടാഞ്ചേരിയിൽ അന്വേഷിച്ചാ മതി അവർ പറയും

💬 Comments

View all comments