Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]
സത്യം ചെവികൊണ്ട് കേട്ടും കണ്ണുകൊണ്ട് കണ്ടും അറിഞ്ഞതാണ് ഞാൻ.
എന്റെ മനസ്സിൽ ആ uk യിലെ നമ്മുടെ ജീവിതമോ നമ്മുടെ പ്രണയ നിമിഷങ്ങളോ ഒന്നും ഇന്ന് ഓർമയില്ല…ഉള്ള മുഴുവൻ ഞാനിതുവരെ കാണാത്ത ഒരു വേശ്യയുടെ മുഖമാണ്..
നിന്റെ ഈ നിശ്വാസം പോലെ എനിക്ക് അറപ്പ് തോന്നിക്കുന്നു…”
അവന്റെ വാക്കുകൾ കേട്ടതും അച്ചുവിന്റെ കൈകൾ യാതൃകമായി അയ്ഞ്ഞു…
ഹരി ബാഗ് എടുത്തു..
“അച്ചു…
നീ പറഞ്ഞില്ലേ വഴക്ക് പറയാനും അടിക്കാനും ഒക്കെ.. അതല്ല ഞാൻ വിധിച്ച ശിക്ഷ.
ഈ വിരഹം നീ അനുഭവിക്കണം…
ചെയ്ത തെറ്റിനോട് കുറ്റബോധം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യാതെ നീയത് അനുഭവിക്കണം.
വേദനയുടെ ഒരു ഘട്ടത്തിൽ എനിക്ക് നീയും നിനക്ക് ഞാനും ഓർമയായി തീരും..
എനിക്ക് തകരാൻ മനസ്സില്ല അച്ചു…
വീണിടത്തു നിന്ന് ജീവിച്ചു തുടങ്ങും ഞാൻ..
നീയുമാത് ചെയ്യണം.
വിശ്വാസം ഇല്ലാതായ ഈ ബന്ധത്തിന് ഇനിയൊരു ജീവിതമില്ല അച്ചു…
ഞാൻ പോകുകയാണ്..
ബന്ധം വേർപ്പെടുത്താൻ ഇനിയും നമ്മൾ കണ്ടെക്കും…എല്ലാം പെട്ടെന്ന് അവസാനിക്കണമെന്ന ആഗ്രഹമേ എനിക്കുള്ളൂ.
കാമത്തിന് പുറമെ നീ പറഞ്ഞ ആ സ്നേഹം സത്യമെങ്കിൽ എനിക്ക് വേണ്ടി ഇതെങ്കിലും ചെയ്യ് അച്ചു…”
അവന്റെ അവസാന വാക്കുകളായിരുന്നു അവ..
പ്രണയവും ദാമ്പത്യവും ആ മുറിയിൽ ഉപേക്ഷിച്ചുകൊണ്ട് ഹരി നാരായണൻ പടിയിറങ്ങി.
______________________
രണ്ട് വർഷങ്ങൾ...
കാലം പല മുറിവുകളും ഉണക്കുമെന്നും പല ജീവിതങ്ങളും മാറ്റിമറിക്കുമെന്നും പറയുന്നത് എത്ര ശരിയാണെന്ന് അച്ചുവിന് തോന്നി. പാലക്കാട്ടെ ആ തറവാടിന് മുന്നിൽ ഓട്ടോറിക്ഷ വന്നു നിന്നപ്പോൾ അവളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. നീല നിറത്തിലുള്ള സാരിയിൽ തിളക്കമില്ലാത്ത ഒരു രൂപമായി
💬 Comments
View all comments