0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]

Author : Gilli Bala Read All Parts 30.6K

വേണ്ടെന്ന് വച്ച് ഒരാളുടെ കൂടെ ഇറങ്ങി പോയപ്പോ ഞാൻ കരുതിയത് പോലുമില്ല അയാൾ സ്നേഹം നടിച്ച ഒരുവൻ ആണെന്ന്.. ഒരു കുഞ്ഞിനെ നഷ്ടപ്പെടുത്തിയപ്പോളാണ് എനിക്ക് അയാളെ ഒഴിവാക്കാനുള്ള ധൈര്യം. പോലും വന്നത്..

ഏട്ടന് അറിയോ..

ലഹരി തലക്ക് പിടിക്കുമ്പോ ഇടക്കയാൾ തെരുവ് വേശ്യകളെ പോലും കിടപ്പ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് വരുമായിരുന്നു. “

നെഞ്ച് നീറിയ അവളുടെ വാക്കുകൾ കേട്ട് എനിക്കും സങ്കടം വന്നു. ഒന്നാലോജിച്ചാൽ അവൾ അനുഭവിച്ചതിന്റെ അത്രയൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല..

ഞാൻ പതിയെ എന്റെ വിരലുകൾ അവളുടെ താടിയിൽ തൊട്ട് എനിക്ക് നേരെ മുഖം ഉയർത്തി.

“ വേണി…

മോളെ…നമുക്കുള്ളിൽ കോമൺ ആയി ഉള്ളത് എന്താണെന്ന് അറിയുമോ…

മുറിവുകൾ..

കഥകൾ വേറെ ആണെങ്കിലും മിറിവുകളുടെ ആഴം ഏകദേശം ഒന്നാണ്.

നീ പറഞ്ഞില്ലേ എന്താ ഈ പെട്ടെന്നുള്ള വരവിന്റെ ഉദ്ദേശം എന്ന്.

ഈ ലോകത്ത് എന്റെ വേദനയെ മനസ്സിലാക്കാൻ നീയല്ലാതെ മാറ്റാരുമില്ല. “

അവളുടെ കണ്ണുകൾ എനിക്ക് നേരെ ഉയർന്നു…

ആ കണ്ണുകളിൽ പ്രണയമാണോ

“വേ.. വേണി…

പിന്നെ…ഈ സാഹചര്യത്തിൽ ഞാൻ ഈ പറയുന്നത് ശരിയാണോ എന്നൊന്നും അറിയില്ല.

നീ ഈ തരുന്ന സാന്നിധ്യം ഇല്ലേ…അതില്ലാതെ എനിക്ക് സർവ്വയ്‌വ് ചെയ്യാൻ പറ്റില്ല വേണി…”

അവളുടെ മുഖത്ത് ഒരു നിമിഷം ആശ്ചര്യം മിന്നി മറഞ്ഞു..

“ഏട്ടാ….?’’

“ഭാര്യ പോയപ്പോ അടുത്ത പെണ്ണിന്റെ ചൂട് പറ്റുന്ന ചീപ്പ് ആയൊരു ചരക്റ്റർ ആയി നീ എന്നെ മനസ്സിൽ വെക്കരുത്…ഇതെല്ലാം അറിയും മുമ്പ് തന്നെ എനിക്ക് നിന്നോട് പ്രണയം മൊട്ടിട്ടതാണ്. നിന്നിലും ആ ഇഷ്ടം ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.. “

💬 Comments

View all comments