0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.2K

ഞാൻ കണ്ടു. ഒരു ഡാൻസർ എന്ന നിലയിൽ അവൾ ഒരുപാട് വളർന്നിരിക്കുന്നു.

​എനിക്ക് ആ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. സന്തോഷത്തോടെ ഞാൻ ആ റീലിന് താഴെ ഒരു 'ലവ്' ❤️സ്റ്റിക്കർ കമന്റ് ചെയ്തു.

അവൾക്ക് അത് കാണുമ്പോൾ സന്തോഷമാകുമെന്ന് എനിക്കറിയാമായിരുന്നു. ആ പോസിറ്റീവ് എനർജിയിൽ ഞാൻ എന്റെ ജോലികൾ തുടർന്നു.

​തിരികെ റൂമിലെത്തിയ ഉടനെ ഞാൻ അവളെ വിളിച്ചു. അച്ചു വേഗം തന്നെ ഫോൺ എടുത്തു.

​"അച്ചു... ആ തെലുങ്ക് റീൽ ഞാൻ കണ്ടു കേട്ടോ! സൂപ്പർ ആയിട്ടുണ്ട്," ഞാൻ ആവേശത്തോടെ പറഞ്ഞു.

"നീ ശരിക്കും തകർത്തു. സൽമാനും നന്നായി കളിച്ചിട്ടുണ്ട്. ആ എനർജി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. നിന്നെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു."

​എന്റെ പുകഴ്ത്തൽ കേട്ടപ്പോൾ അച്ചുവിന് വലിയ സന്തോഷമായി.

"സത്യമാണോ ഹരീ? നിനക്ക് അത് ഇഷ്ടപ്പെട്ടോ?  താങ്ക്സ് ടാ..." അവളുടെ ശബ്ദത്തിൽ ആ ആശ്വാസം പ്രകടമായിരുന്നു.

​അല്പനേരം ആ ഡാൻസിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. സംസാരിക്കുന്നതിനിടയിൽ അവളുടെ ശബ്ദം കുറയുന്നത് ഞാൻ ശ്രദ്ധിച്ചു.

"എന്താടാ, നീ വല്ലാതെ തളർന്നിട്ടുണ്ടോ?"

ഞാൻ ചോദിച്ചു.

​"അതെ ഹരി... ഇന്ന് രാവിലെ മുതൽ പ്രാക്ടീസ് ആയിരുന്നു. പിന്നെ ഷൂട്ടിംഗ് കഴിഞ്ഞ് വന്നപ്പോഴേക്കും നേരം വൈകി. നല്ല ടയർഡ് ആണ്, എനിക്ക് കണ്ണുകൾ തുറക്കാൻ വയ്യ. ചെറിയൊരു ഉറക്കം വരുന്നുണ്ട്,"

അവൾ കൊഞ്ചലോടെ പറഞ്ഞു.

​അവളുടെ ക്ഷീണം എനിക്ക് മനസ്സിലാക്കാമായിരുന്നു.

"ശരി മുത്തേ, നീ പോയി കിടന്നോ. നല്ലോണം ഉറങ്ങിക്കോ. നമുക്ക് നാളെ സംസാരിക്കാം,"

ഞാൻ സ്നേഹത്തോടെ പറഞ്ഞു.

​"ശരി ഹരി... ഉമ്മ. ഗുഡ് നൈറ്റ്,"

എന്ന് പറഞ്ഞ്

💬 Comments

View all comments