Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]
തള്ളിനീക്കി. ഉറക്കമില്ലാത്ത രാത്രികൾ വീണ്ടും തുടരുന്നുണ്ടായിരുന്നു.
അടുത്ത ദിവസം ഓഫീസ് കഴിഞ്ഞു ഞാൻ നേരെ ഫ്ലാറ്റിലേക്ക് മടങ്ങി. മനസ്സിൽ അച്ചുവിനോടുള്ള ദേഷ്യത്തേക്കാൾ ഉപരി അവളോട് സംസാരിക്കണം എന്ന തീവ്രമായ ആഗ്രഹം മാത്രമായിരുന്നു. ഞാൻ വീണ്ടും അവളെ വിളിച്ചു. പതിവുപോലെ ആദ്യ തവണ അവൾ എടുത്തില്ല. എന്റെ ഉള്ളിൽ വീണ്ടും ഭയം അരിച്ചിറങ്ങി. സിദ്ധുവിന്റെ ഫ്ലാറ്റിലാണോ?
അവർ വീണ്ടും പാർട്ടിയിലാണോ? ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല, രണ്ടാമതും ഞാൻ വിളിച്ചു.
ഇത്തവണ അവൾ ഫോൺ എടുത്തു. പക്ഷെ ആ ശബ്ദത്തിൽ ഒരു തുള്ളി സ്നേഹമോ സമാധാനമോ ഇല്ലായിരുന്നു.
"എന്താടാ? ഇനിയും എന്തിനാ വിളിക്കുന്നത്?" അവളുടെ സ്വരം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
"അച്ചു... പ്ലീസ്, നീ ദേഷ്യപ്പെടാതെ ഒന്ന് കേൾക്ക്. ഞാൻ ആ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്. എനിക്ക് നിന്നെ മിസ്സ് ചെയ്യുന്നു. നമുക്ക് എല്ലാം ഒന്ന് മറക്കാം, പ്ലീസ്," ഞാൻ കേണു.
അവൾ ഒരു പരിഹാസച്ചിരി ചിരിച്ചു.
"മറക്കാനോ? നീ അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. ഐറ്റം! അതാണല്ലോ നീ എന്നെ വിളിച്ചത്? അതെ ഹരി, ശരിയാ... ഞാൻ ഒരു ഐറ്റം തന്നെയാണ്! നിന്റെ കാഴ്ചപ്പാടിൽ ഞാൻ ഒരു ഐറ്റം ആണെങ്കിൽ, പിന്നെ ഞാൻ എനിക്ക് തോന്നിയ പോലെ ജീവിക്കും. നീ അതിൽ ഇടപെടണ്ട."
"അല്ല അച്ചു, ഞാൻ ദേഷ്യം കൊണ്ടാണ് അങ്ങനെ പറഞ്ഞത്. നീ എന്റെ ഭാര്യയാണ്, നിന്നെ എനിക്ക് നഷ്ടപ്പെടാൻ വയ്യ..."
"ഭാര്യയോ? നിനക്ക് എന്നെ വിശ്വാസമില്ലാത്തപ്പോൾ പിന്നെ എന്ത് ഭാര്യ? നീ നിന്റെ സദാചാരവും വെച്ചോണ്ട് അവിടെ ഇരുന്നോ. എനിക്ക് എന്റെ
💬 Comments
View all comments