Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 3 [ഗില്ലി ബാല]
പക്ഷേ, ജോലിയുടെ സമ്മർദ്ദം കാരണം അപ്പോൾ അത് തുറന്നുനോക്കാൻ എനിക്ക് സാധിച്ചില്ല. ആ ക്ഷമ അവിടെയും പരീക്ഷിക്കപ്പെട്ടു.
ജോലി കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയ ഉടനെ, കോട്ടും ബാഗും മാറ്റിവെച്ച് ഞാൻ ലാപ്‌ടോപ്പ് എടുത്തു. യൂട്യൂബിൽ നോക്കുമ്പോൾ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു; വെറും മൂന്ന് മണിക്കൂർ കൊണ്ട് വീഡിയോ 1 മില്യൺ വ്യൂസ് പിന്നിട്ടിരിക്കുന്നു! അവൾ പറഞ്ഞതുപോലെ തന്നെ പാട്ട് ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
അവളുടെ അധ്വാനവും ആത്മവിശ്വാസവും ഫലം കണ്ടതിൽ എനിക്ക് ഉള്ളിൽ വല്ലാത്തൊരു സന്തോഷം തോന്നി.
ഞാൻ ഹെഡ്‌സെറ്റ് ചെവിയിൽ വെച്ചു. കമ്പ്യൂട്ടറിന്റെ സ്ക്രീനിലേക്ക് കണ്ണുകൾ നട്ടു.
എ.ആർ. റഹ്മാന്റെ 'നെഞ്ചിനിലെ... നെഞ്ചിനിലെ... ഊഞ്ചലെ....' എന്ന പാട്ടിന്റെ ആ പുതിയ ഈണം ഹെഡ്‌സെറ്റിലൂടെ മെല്ലെ ഒഴുകാൻ തുടങ്ങി. സ്ക്രീനിൽ തെളിഞ്ഞത് അതിമനോഹരമായ ഒരു ഗ്രാമീണ ദൃശ്യമായിരുന്നു. പച്ചപ്പും വയൽവരമ്പുകളും നിറഞ്ഞ ആ ഗ്രാമത്തിലേക്ക് ഒരു സൈക്കിളിൽ വന്നിറങ്ങുന്ന അച്ചു.
അല്പം വലിയ ബോർഡറുള്ള ഒരു നാടൻ സാരിയായിരുന്നു അവളുടെ വേഷം. ആ ലുക്കിൽ അവൾ ശരിക്കും ഒരു ദേവതയെപ്പോലെ തിളങ്ങി. മുടിയിഴകൾ കാറ്റിൽ പാറിപ്പറക്കുമ്പോൾ അവളുടെ മുഖത്തെ ആ നിഷ്കളങ്കമായ ചിരി കണ്ട് എന്റെ ഹൃദയം ഒന്ന് പിടഞ്ഞു.
പെട്ടെന്ന് ക്യാമറ അല്പം മാറി, പാതയോരത്തെ ഒരു ചെറിയ ചായക്കടയിലേക്ക് തിരിഞ്ഞു. അവിടെ ചായ കുടിച്ചുനിൽക്കുന്ന സിദ്ധാർത്ഥ്. അവൻ അച്ചുവിനെ ശ്രദ്ധിക്കുന്നു. ആ ആദ്യ നോട്ടത്തിൽ തന്നെ അവനവളോട് പ്രണയം തോന്നുന്നതായി അവളുടെ മുഖഭാവങ്ങളിലൂടെ നന്നായി വ്യക്തമാകുന്നുണ്ട്.
അവന്റെ കണ്ണുകളിൽ അവളോടുള്ള ആരാധനയും പ്രണയവും നിറഞ്ഞുനിന്നു.
പിന്നീടുള്ള രംഗങ്ങൾ വളരെ വേഗതയുള്ളതായിരുന്നു. ഓരോ ദിവസവും അവൾ കോളേജിലേക്ക് പോകുന്ന
💬 Comments
View all comments