Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 4 [ഗില്ലി ബാല]
മുൻഗണന നൽകിയത്.
യാത്രയ്ക്ക് തലേദിവസം രാത്രി ഞാൻ ഒറ്റയ്ക്ക് പാക്കിംഗ് തിരക്കിലായിരുന്നു. റൂമിലെ സാധനങ്ങളെല്ലാം അടുക്കി വെക്കുമ്പോഴാണ് അച്ചുവിന്റെ വീഡിയോ കോൾ വന്നത്.
"ഹരി... പാക്കിംഗ് ഒക്കെ കഴിഞ്ഞോ? എനിക്ക് ഉറക്കം വരുന്നില്ലടാ!" സ്ക്രീനിൽ അച്ചുവിന്റെ ആവേശഭരിതമായ മുഖം.
"പാക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു അച്ചു. നിനക്കുള്ള സാധനങ്ങളാണ് ബാഗിൽ പകുതിയും,"
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"എനിക്കൊന്നും വേണ്ട ഹരി, നീ വന്നാൽ മതി. നാളെ ഈ സമയത്ത് നീ എന്റെ കൂടെ ഉണ്ടാവുമല്ലോ എന്നോർക്കുമ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല." അവൾ കട്ടിലിൽ കിടന്നുരുണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു.
"നാളെ ഈ സമയത്ത് നമ്മൾ ഒരുമിച്ചായിരിക്കും അച്ചു. പിന്നെ നമുക്ക് ഉറങ്ങേണ്ടി വരില്ല," ഞാൻ അല്പം കുസൃതിയോടെ പറഞ്ഞപ്പോൾ അവൾ നാണത്തോടെ മുഖം മറച്ചു.
കുറെ നേരം ഞങ്ങൾ സംസാരിച്ചു. ഇടയ്ക്ക് അവൾ ഐഫ അവാർഡിന്റെ റിഹേഴ്സൽ വിശേഷങ്ങൾ പറഞ്ഞു. പാക്കിംഗിനിടയിൽ ഫോൺ ലാപ്‌ടോപ്പിനോട് ചേർത്ത് വെച്ച് അവളുടെ കൊഞ്ചലുകൾ കേട്ടുകൊണ്ട് ഞാൻ ഓരോ തുണികളും മടക്കി വെച്ചു. നാളത്തെ ആ പുലരിക്കായി, പ്രിയപ്പെട്ടവളുടെ അരികിലേക്കുള്ള ആ പറക്കലിനായി എന്റെ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു.
കാത്തിരിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ ആ പുലരി ഉദിച്ചു. ഓരോ സെക്കൻഡും മിനിറ്റുകൾ പോലെ എനിക്ക് തോന്നി. ഒരു ടാക്സി വിളിച്ച് ലഗേജുകളുമായി ഞാൻ എയർപോർട്ടിലേക്ക് തിരിച്ചു.
എയർപോർട്ടിന്റെ തിരക്കുകളിലേക്ക് നടന്നു കയറുമ്പോൾ ഉള്ളിൽ വല്ലാത്തൊരു പിടച്ചിലായിരുന്നു.
ചെക്ക്-ഇൻ കഴിഞ്ഞ് ഫ്ലൈറ്റിൽ കയറി സീറ്റിലിരുന്നപ്പോൾ മാത്രമാണ് ശരിക്കും ഞാൻ നാട്ടിലേക്ക് പോവുകയാണെന്ന ബോധം ഉണ്ടായത്.
യുകെയിൽ നിന്നും കേരളത്തിലേക്കുള്ള ആ നീണ്ട യാത്രയിലുടനീളം എന്റെ മനസ്സ് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു.
💬 Comments
View all comments