Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
നടന്നു. പുളിയും മധുരവും കലർന്ന ആ ചാമ്പക്കയുടെ രുചിയേക്കാൾ വേണിയുടെ ആ ശരീരത്തിന്റെ ഗന്ധവും സ്പർശനവുമാണ് എന്റെ മനസ്സിൽ നിറഞ്ഞത്. വീട്ടിലെ ഉമ്മറത്തെത്തുമ്പോൾ അമ്മായി ചായയുമായി കാത്തിരിപ്പുണ്ടായിരുന്നു.
അച്ചുവിന്റെ ഫോൺ വീണ്ടും എന്റെ പോക്കറ്റിൽ വൈബ്രേറ്റ് ചെയ്തു. പക്ഷേ വേണിയുടെ ആ കള്ളച്ചിരിക്ക് മുന്നിൽ അച്ചുവിന്റെ പരിഭവം എനിക്ക് വളരെ നിസ്സാരമായി തോന്നി. പാലക്കാട്ടെ ആ സായാഹ്നം എന്നെ മറ്റൊരു മനുഷ്യനാക്കി മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
രാത്രിയുടെ നിശബ്ദതയിൽ പാലക്കാടൻ കാറ്റിന് ഒരു പ്രത്യേക താളമുണ്ടായിരുന്നു. മുറ്റത്തെ കരിമ്പനപ്പട്ടകൾ തമ്മിലുരസുന്ന ശബ്ദം കേട്ടിരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ വീണ്ടും വിറച്ചത്.
നോക്കിയപ്പോൾ അച്ചുതന്നെ. ഞാൻ പതുക്കെ ഉമ്മറത്തുനിന്നും മുറ്റത്തെ ഇരുട്ടിലേക്ക് ഇറങ്ങി ഫോൺ ചെവിയിൽ വെച്ചു.
"എന്താ ഹരി നാരായണൻ സാറേ... നാട്ടിൽ ചെന്നപ്പോൾ നമ്മളെ ഒക്കെ അങ്ങ് മറന്നല്ലേ?"
അപ്പുറത്ത് അച്ചുവിന്റെ സ്വരത്തിൽ പരിഭവവും ഒപ്പം അല്പം കുസൃതിയും കലർന്നിരുന്നു.
ഞാൻ ഒന്ന് ചിരിച്ചു.
"അതിപ്പോ... നിന്റെ നാട്ടിൽ എത്തിയപ്പോൾ നീയും എന്നെ മറന്നതല്ലേ അന്ന്? നീ നിന്റെ ആ ഡാൻസും സ്റ്റുഡിയോയും ഒക്കെയായി അങ്ങ് പോയില്ലേ."
"ഓഹോ... അപ്പോൾ പകരം വീട്ടുകയാണോ ഹരി സാർ?" അവൾ വിട്ടുകൊടുക്കാതെ ചോദിച്ചു.
"പകരം വീട്ടാനൊന്നുമല്ലടി. ഇവിടെ വന്നപ്പോൾ ആകെ ഒരു നൊസ്റ്റാൾജിയ അടിച്ചുപോയി. പഴയ കാര്യങ്ങളും ഇടവഴികളും ഒക്കെ കണ്ടപ്പോൾ മനസ്സ് അങ്ങ് പോയതാ," ഞാൻ പതുക്കെ പറഞ്ഞു.
അച്ചു ഒന്ന് ചിരിച്ചു. പക്ഷേ ആ ചിരിക്ക് പിന്നാലെ അവളുടെ ഉള്ളിലെ കുശുമ്പ് പുറത്തുവന്നു..
"പിന്നെ... ഏതാണാ പെണ്ണ്? "
"ഏത് പെണ്ണ്?" ഞാൻ ഒന്നും അറിയാത്തപോലെ ചോദിച്ചു.
"അറിയാത്തപോലെ
💬 Comments
View all comments