Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
പറഞ്ഞു.
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു,
"പേടിപ്പിക്കാൻ വരുമ്പോൾ കാലിൽ ഇങ്ങനെ ചിലങ്ക ഇട്ട് വരാമോടി ഉണ്ടക്കണ്ണി? ആ ശബ്ദം കേട്ടപ്പോഴേ എനിക്ക് മനസ്സിലായി നീ വരുന്നുണ്ടെന്ന്."
"ഇത് ചിലങ്കയല്ല ഹരിയേട്ടാ, പാദസരമാണ്,"
അവൾ ചുണ്ടു പിളർത്തിക്കൊണ്ട് തിരുത്തി.
"ആയിക്കോട്ടെ... എന്തിനാണാവോ ഈ രാത്രി ഈ വടയക്ഷി ഇങ്ങനെ എഴുന്നള്ളിയത്?"
ഞാൻ പരിഹാസത്തോടെ ചോദിച്ചു.
"കഴിക്കണ്ടേ ഹരിയേട്ടാ? അമ്മാ വിളിക്കാൻ പറഞ്ഞിട്ട് വന്നതാ ഞാൻ," അവൾ പതുക്കെ എൻ്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
ഞങ്ങൾ തമ്മിലുള്ള ആ നോട്ടം അല്പം നീണ്ടുപോയി. നിലാവെളിച്ചത്തിൽ അവളുടെ മുഖത്തിന് ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു.
"എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്? എന്നെ വിടുന്നില്ലേ?" അവൾ പതുക്കെ ചോദിച്ചു.
"ഇല്ല... ഇങ്ങനെ നിൽക്കാൻ നല്ല രസമുണ്ട് വേണി," ഞാൻ സത്യസന്ധമായിത്തന്നെ പറഞ്ഞു.
അതുകേട്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.
"ഇങ്ങനെ നിൽക്കാൻ എനിക്കും ഇഷ്ടമാണ് ഹരിയേട്ടാ... അതും ഏട്ടൻ്റെ കൂടെ. പക്ഷേ നമ്മളെ ഇങ്ങനെ ആരെങ്കിലും കണ്ടാൽ ഉണ്ടല്ലോ, അപ്പോൾത്തന്നെ അച്ഛൻ എന്നെ പിടിച്ച് ഏട്ടന് കെട്ടിച്ചു തരും."
അവൾ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ആഹ്... അമ്മാവൻ എന്തെങ്കിലും സ്നേഹത്തോടെ തന്നാൽ ഞാൻ വേണ്ടെന്ന് പറയില്ലല്ലോ," ഞാൻ തമാശയായി മറുപടി നൽകി.
അതുകേട്ടതും അവൾ എൻ്റെ പിടിയിൽ നിന്ന് കുതറി മാറി.
"അയ്യടാ... ചെക്കൻ്റെ ഒരു പൂതി കണ്ടോ! നടക്ക് അകത്തേക്ക്,"
എന്ന് പറഞ്ഞ് അവൾ എൻ്റെ തോളിൽ ഒരടി തന്നു. എന്നിട്ട് എൻ്റെ കൈയ്യിൽ മുറുകെ പിടിച്ച് വലിച്ചുകൊണ്ട് അകത്തേക്ക് നടന്നു. അവളുടെ കൈപ്പത്തിയിലെ ആ ചൂട് എൻ്റെ
💬 Comments
View all comments