0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 26.9K

വഴക്ക് മാത്രമാണ്."

"അതെന്ത് വർത്തമാനമാ ഏട്ടാ? അച്ചു ഏട്ടന്റെ ഭാര്യയല്ലേ? തന്റെ ഭാര്യയെ മറ്റൊരുത്തൻ വന്ന് ഇങ്ങനെ കെട്ടിപ്പിടിക്കുന്നതും ദേഹത്ത് തൊടുന്നതുമൊക്കെ ഏത് ഭർത്താവിനാ സഹിക്കാൻ പറ്റുക? എനിക്ക് പോലും അത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല, പിന്നെയാണോ ഏട്ടന്. ഇതൊന്നും പറ്റില്ലെന്ന് ഏട്ടൻ കടുപ്പിച്ചു പറയണം."

വേണിയുടെ സ്വരത്തിൽ എന്നോടുള്ള കരുതൽ നിറഞ്ഞു നിന്നു.

"നിന്റെ അവസ്ഥ ഇതാണെങ്കിൽ ഒരു ഭർത്താവായ എന്റെ അവസ്ഥ എന്താവും വേണി? ഞാനാകെ തകർന്നു നിൽക്കുകയാണ്. ഇവിടെ ഈ നാല് ചുവരുകൾക്കുള്ളിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. വിശ്വാസവും സ്നേഹവും മാത്രം കൊണ്ട് ജീവിച്ചാൽ എന്റെ വില ഇനിയും പോയിക്കിട്ടും. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു അന്വേഷണത്തിലാണ്. ചില സത്യങ്ങൾ എനിക്ക് നേരിട്ട് കാണണം."

"എന്ത് അന്വേഷണം? ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത്?" വേണി ആകാംക്ഷയോടെ ചോദിച്ചു.

"നിന്നോട് ഞാൻ എല്ലാം പിന്നീട് പറയാം വേണി. ഇപ്പോൾ എനിക്ക് അത്രയേ പറയാൻ കഴിയൂ. ചിലപ്പോൾ ഈ സത്യങ്ങൾ പുറത്തുവരുന്നതോടെ ഹരി നാരായണൻ എന്ന മനുഷ്യൻ തന്നെ തീരും. ആ തകർച്ച എനിക്ക് താങ്ങാൻ പറ്റുമോ എന്ന് അറിയില്ല."

എന്റെ ശബ്ദം ഇടറി.

"ഏട്ടാ... ദയവ് ചെയ്ത് അങ്ങനെയൊന്നും പറയരുത്. വേണ്ടാത്ത കാര്യങ്ങൾ ചിന്തിച്ച് കൂട്ടി ഏട്ടൻ വിഷമിക്കരുത്. എന്ത് വന്നാലും ഹരിയേട്ടൻ ഒറ്റയ്ക്കാവില്ല. ഏട്ടനെ സ്നേഹിക്കുന്നവരും ഏട്ടന് കൂട്ടായി നിൽക്കുന്നവരും ഇനിയും ഈ ലോകത്തുണ്ട്. ഞങ്ങളൊക്കെ ഇല്ലേ ഏട്ടന് കൂട്ടിന്..."

അവൾ ഒരു നിമിഷം നിർത്തിയിട്ട് വികാരാധീനയായി കൂട്ടിച്ചേർത്തു,

"ഞാനില്ലേ ഏട്ടന്..."

ആ വാക്കുകൾ എന്റെ ഉള്ളിലെ കനലിനു മുകളിൽ

💬 Comments

View all comments