Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]
കാണുന്നു, ഇടയ്ക്കിടെ ഫോണിൽ നോക്കി ചിരിക്കുന്നു. എല്ലാം വളരെ നോർമലായി തോന്നി.
രാത്രി പത്തുമണിയായപ്പോൾ അവൾ ഫോണിൽ ആരോടോ ചാറ്റ് ചെയ്യുന്നത് കണ്ടു. പിന്നെ ആനന്ദത്തോടെ ഒരാളെ ഡയൽ ചെയ്യുന്നു. 'ഇതാവാം ആ ആൾ' എന്ന് കരുതി ഞാൻ ശ്വാസമടക്കിപ്പിടിച്ച് ടിവിയിലേക്ക് നോക്കിയിരുന്നു. പെട്ടെന്നാണ് എന്റെ കയ്യിലിരുന്ന ഫോൺ ശബ്ദിച്ചത്.
നോക്കിയപ്പോൾ സ്ക്രീനിൽ തെളിയുന്നത് അച്ചുവിന്റെ പേര്! ടിവിയിൽ അവൾ ഫോൺ ചെവിയോട് ചേർത്ത് നിൽക്കുന്നത് ഞാൻ ലൈവ് ആയി കാണുന്നു. ഒരു വലിയ ആശ്വാസത്തോടെയും കുറ്റബോധത്തോടെയും ഞാൻ ഫോൺ എടുത്തു.
"ഹലോ അച്ചു..."
"ഹരീ... നീ എത്തിയോടാ? എപ്പോഴാ എത്തിയത്? നീ വിളിക്കുമെന്ന് ഞാൻ വിചാരിച്ചു,"
അവളുടെ ശബ്ദത്തിൽ പതിവ് സ്നേഹവും കരുതലും ഉണ്ടായിരുന്നു.
"ഞാൻ എത്തി അച്ചു... കുറച്ച് നേരം മുമ്പ് എത്തി. ടയേർഡ് ആയതുകൊണ്ട് ഒന്ന് കിടന്നതാ," ഞാൻ കള്ളം പറഞ്ഞു.
ലൈവ് ആയി അവൾ എന്നോട് സംസാരിക്കുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി.
"അമ്മാവനും അമ്മായിക്കും ഒക്കെ സുഖമല്ലേ? അവരൊക്കെ എന്ത് പറയുന്നു?"
അവൾ ഓരോന്നായി ചോദിച്ചു കൊണ്ടിരുന്നു.
"സുഖമാണ് അച്ചു. എല്ലാവരും നിന്നെ അന്വേഷിച്ചു,"
ഞാൻ മറുപടി നൽകി.
പിന്നെ അവൾ പതിഞ്ഞ സ്വരത്തിൽ ഒരു കള്ളച്ചിരിയോടെ പറഞ്ഞു,
"പിന്നെ... മോൻ അവിടെ നിൽക്കുന്നതൊക്കെ കൊള്ളാം. എന്ന് കരുതി ആ അമ്മാവന്റെ മോളുമായി അത്രയ്ക്ക് അടുപ്പം ഉണ്ടാക്കാൻ പോകണ്ട കേട്ടോ. അവളുടെ നോട്ടം അത്ര ശരിയല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്."
അവളുടെ ആ കുശുമ്പ് കേട്ടപ്പോൾ എനിക്ക് ചിരി വന്നു. അച്ചു എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് തോന്നിപ്പോയ നിമിഷം.
ഞങ്ങൾ
💬 Comments
View all comments