Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]
ഞാൻ പെട്ടെന്ന് ആ ബോക്സ് എടുത്തു. ചെറിയ ബട്ടണുകളുടെ വലിപ്പമുള്ള മൂന്ന് വൈഫൈ ക്യാമറകൾ.
എനിക്ക് ഇതിന്റെ സാങ്കേതിക വശങ്ങൾ അത്ര വശമില്ലാത്തതുകൊണ്ട് ഞാൻ ഉടനെ ടോണിയെ വിളിച്ചു.
"എടാ ടോണി... നീ ഒന്ന് സഹായിക്കണം. നീതന്ന ക്യാമറകളില്ലേ.., ഇതൊന്ന് ഫോണിൽ കണക്ട് ചെയ്യാൻ എന്താ വഴി?" ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു.
"എന്താടാ ഹരി, പെട്ടെന്ന് ? എന്താ പരിപാടി?"
ടോണി അപ്പുറത്ത് ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഒന്നുമില്ലെടാ... വീട്ടിൽ വെക്കാൻ വേണ്ടിയാ. നീ അതൊന്ന് പറഞ്ഞു താ,"
അവിഹിതം പിടിക്കാനാണെന്ന സത്യം ഞാൻ അവനോട് പറഞ്ഞില്ല.
ടോണി ഓരോന്നായി പറഞ്ഞു തന്നു. ലാപ്ടോപ്പും മൊബൈലും ഉപയോഗിച്ച് ഞാൻ ആ ക്യാമറകൾ ഫ്ലാറ്റിലെ വൈഫൈയുമായി ബന്ധിപ്പിച്ചു. തുടർന്ന് അതീവ ജാഗ്രതയോടെ ഞാൻ അത് സെറ്റ് ചെയ്യാൻ തുടങ്ങി. ബെഡ്റൂമിലെ ഒരു മൂലയിൽ കണ്ണാടിക്ക് അരികിലായി ഒരെണ്ണം ഒളിപ്പിച്ചു. ഹാളിന്റെ ഒരു വശത്ത് സെറ്റിയുടെ നേരെയായി മറ്റൊന്ന്. പിന്നെ അടുക്കളയിലേക്കും കണ്ണെത്തുന്ന രീതിയിൽ മൂന്നാമത്തേതും.
അതിനൊപ്പം തന്നെ മേശയുടെ അടിയിലും ഫ്ലവർ വാസിനുള്ളിലുമായി ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന ചെറിയ മൈക്കുകളും ഞാൻ ഘടിപ്പിച്ചു. ഓരോ തവണയും കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
സ്വന്തം ഭാര്യയെ ചാരപ്പണി ചെയ്യാൻ വിധിക്കപ്പെട്ട ഒരു ഭർത്താവിന്റെ ഗതികേട് എന്നെയോർത്ത് തന്നെ എനിക്ക് പുച്ഛം തോന്നിപ്പിച്ചു. എങ്കിലും സത്യം അതറിയണം. അവൾ എന്നെ ചതിക്കുകയാണെങ്കിൽ അത് തെളിവോടെ തന്നെ എനിക്ക് പിടിക്കണം.
എല്ലാം പൂർത്തിയാക്കി ഫോണിലെ ആപ്പ് തുറന്നപ്പോൾ മുറികളിലെ ദൃശ്യങ്ങൾ തെളിഞ്ഞു വന്നു. എല്ലാം കൃത്യമായി വർക്ക് ചെയ്യുന്നുണ്ട്. ഇനി അവൾ വരട്ടെ.
ഈ
💬 Comments
View all comments