Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 8 [ഗില്ലി ബാല]
ഉദ്യോഗസ്ഥൻ... അയാൾക്ക് പിന്നിൽ അച്ചു എന്ത് നാടകമാണ് കളിച്ചതെന്ന് അറിയാൻ ഞാനും ശ്വാസമടക്കിപ്പിടിച്ച് ആ സ്ക്രീനിലേക്ക് നോക്കിയിരുന്നു. ചതിയുടെ മറ്റൊരു കറുത്ത അധ്യായം കൂടി അവൾ തുറക്കാൻ പോവുകയാണ്.
അച്ചുവിന്റെ ഓർമ്മകൾ അന്നത്തെ ആ ദിവസത്തേക്ക് മടങ്ങിപ്പോയി…
🍑ഇനി കുറച്ചു ഭാഗം മൂന്നമത് ഒരാളുടെ കണ്ണിലൂടെ കഥ വായിക്കാം 🍑അച്ചുവിന് മാത്രം അറിയാവുന്ന അവളിലെ രഹസ്യം…
___________________________
ആ വിജനമായ വഴിയിൽ മഴയുടെ ഇരമ്പൽ മാത്രം ബാക്കിയായി. പോലീസിൻ്റെ ആ നീല വെളിച്ചം ദൂരേക്ക് മറഞ്ഞതോടെ സ്ട്രീറ്റ് ലൈറ്റിൻ്റെ മങ്ങിയ വെട്ടത്തിൽ ആ കറുത്ത കാറും അതിനടുത്ത് നിൽക്കുന്ന രണ്ട് രൂപങ്ങളും മാത്രം ഒറ്റപ്പെട്ടു. കാറിൻ്റെ ബോണറ്റിന് അരികിലായി കുടയും ചൂടി എസ്ഐ നിൽക്കുകയാണ്.

അയാൾ പതുക്കെ തൻ്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്കറ്റ് എടുത്ത് ഒരെണ്ണം ചുണ്ടിൽ വെച്ചു. ലൈറ്ററിൻ്റെ വെളിച്ചം ഒരു നിമിഷം അയാളുടെ ആ വഷളൻ മുഖത്തെ പ്രകാശിപ്പിച്ചു.
അച്ചു കാറിൻ്റെ മറുവശത്ത് പേടിച്ചുവിറച്ച് നിൽക്കുകയാണ്. മഴ നനഞ്ഞ് അവളുടെ വസ്ത്രങ്ങൾ ശരീരത്തോട് ഒട്ടിനിൽക്കുന്നു. അവൾ ഇടയ്ക്കിടെ ദൂരേക്ക് മറയുന്ന ജീപ്പിൻ്റെ വെളിച്ചം നോക്കുന്നുണ്ടായിരുന്നു. ഹരി പോയതോടെ താൻ പൂർണ്ണമായും ഈ മനുഷ്യൻ്റെ മുന്നിൽ നിസ്സഹായയായെന്ന് അവൾക്ക് തോന്നി.
സിഗരറ്റ് പുക ഊതിവിട്ടുകൊണ്ട് എസ്ഐ അവളെ ഒന്ന് പാളി നോക്കി.
"എന്തിനാടി അവിടെ നിന്ന് നനയുന്നത്? ഇങ്ങോട്ട് കേറി ഈ കുടക്കീഴിൽ നിൽക്ക്,"
അയാളുടെ ശബ്ദത്തിൽ ഒരുതരം അധികാരം കലർന്നിരുന്നു.
"വേണ്ട സാർ... ഞാൻ ഇവിടെ നിന്നോളാം. നമുക്ക് വേഗം പോകാമോ?" അച്ചു വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
അയാൾ ഒന്ന് കടുപ്പിച്ചു
💬 Comments
View all comments